പോച്ചെഫ്സ്ട്രൂം: സീസണില്‍ ഗംഭീര തുടക്കവുമായി ഭാരതത്തിന്റെ ഇരട്ട ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂം ഇന്‍വിറ്റേഷണലില്‍ ഭാരത പുരുഷ ജാവലിന്‍ താരം സ്വര്‍ണം നേടിക്കൊണ്ടാണ് സീസണിന് തുടക്കമിട്ടിരിക്കുന്നത്. 84.52 മീറ്റര്‍ ദൂരത്തിലാണ് ജാവലിനെത്തിച്ചത്. ചോപ്രയ്ക്ക് പിന്നില്‍ രണ്ടാമത്തെ മികച്ച ദൂരം കുറിച്ച് വെള്ളി നേടിയത് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഡോവ് സ്മിത്ത് ആണ്. 82.44 മീറ്റര്‍ ആണ് താരത്തിന്റെ പ്രകടനം. മൂന്നാമത്തെ മികച്ച പ്രകടനം ദക്ഷിണാഫ്രിക്കയിലെ തന്നെ ഡന്കാന് റോബേര്ട്ട്സണ് ആണ്(71.22 മീറ്റര്‍).
അടുത്ത മാസം 16ന് നടക്കുന്ന ദോഹ ഡയമണ്ട് ലീഗ് ആണ് നീരജിന്റെ വരാനിരിക്കുന്ന പ്രധാന മത്സരം. ടോക്കിയോ ഒളിംപിക്സിലൂടെ ഭാരതത്തിനായി ചരിത്ര സ്വര്‍ണം നേടിയ നീരജിന് പാരിസ് ഒളിംപിക്സില്‍ വെള്ളി നേടാനേ സാധിച്ചുള്ളൂ.