കൊച്ചി: ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി പൊലീസ്. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ഹിൽ പാലസ് സി.ഐ വ്യക്തമാക്കി.
ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്.
കൂടാതെ, ഇവരുടെ മൊബൈൽ ഫോണും ഒമ്പത് ലക്ഷം രൂപയും കണ്ടെടുത്തു . പരിപാടിക്ക് ലഭിച്ച തുകയാണ് 9.5 ലക്ഷം എന്നാണ് ഇവർ പറയുന്നത്.എന്നാൽ, ഇത്രയധികം പണം കണ്ടെത്തിയത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
The post ലഹരി ഉപയോഗിച്ചുവെന്ന് വേടൻ ; ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തു appeared first on Malayalam Express.