മനാമ: ബഹ്റൈൻ കേരളീയ സമാജം ഇൻഡോർ ഗയിംസ് വിഭാഗം സംഘടിപ്പിക്കുന്ന ബി.കെ.എസ് ഓപ്പൺ ജുനിയർ – സീനിയർ ബാഡ്മിൻ്റൺ ടൂർണമെൻ്റ് മെയ് 17 ന് ആരംഭിക്കും.വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങൾ മെയ് 26 വരെ നീണ്ടു നിൽക്കുമെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.
ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സിംഗിൾസ് മത്സരങ്ങൾക്കു പുറമെ പുരുഷന്മാർക്കും വനിതകൾക്കും വേണ്ടിയുള്ള ഡബിൾസ്, മിക്സഡ് ഡബിൾസ് , 45 വയസ്സിനും 50 വയസ്സിനും മുകളിലുള്ളവർക്കായി പ്രത്യേകം പ്രത്യേകം മാസ്റ്റേർസ് ഡബിൾസ് 80 കഴിഞ്ഞവർക്കായി ജംബിൾഡ് ഡബിൾസ് മത്സരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്ന ടൂർണ്ണമെൻറിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ഇൻഡോർഗയിംസ് സെക്രട്ടറി നൗഷാദ്.എം പറഞ്ഞു. ടൂർണ്ണമെൻ്റിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് മെയ് 11 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് നൗഷാദ്.എം39777801
തൃപ്തിരാജ് 33078662