ബെംഗളൂരു: ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവിൽവെച്ച് ഇന്നു രാവിലെയായിരുന്നു അന്ത്യം. 1972ലെ മ്യൂണിക്ക് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്നു ഫ്രെഡറിക്. അന്നു മ്യൂണിക്കിൽ ഇന്ത്യ മെഡൽ നേടിയത് മാനുവലിന്റെ ഗോൾ കീപ്പിങ് മികവിലൂടെയാണ്. തുടർന്നു ഏഴു വർഷത്തോളം ഇന്ത്യയ്ക്കായി കളിച്ചു. 1973 ഹോളണ്ട് ലോകകപ്പിലും 1978 അർജന്റീന ലോകകപ്പിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. 1947 ഒക്ടോബർ 20-ന് കണ്ണൂരിലെ ബർണശ്ശേരിയിലാണ് […]
 
  
 
 
  
 







