Friday, October 31, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

2026ലെ വിനോദയാത്രകള്‍ അടിമുടി മാറും ; ഇതാ 7 ട്രെന്‍ഡുകള്‍

by Sabin K P
October 31, 2025
in LIFE STYLE
2026ലെ-വിനോദയാത്രകള്‍-അടിമുടി-മാറും-;-ഇതാ-7-ട്രെന്‍ഡുകള്‍

2026ലെ വിനോദയാത്രകള്‍ അടിമുടി മാറും ; ഇതാ 7 ട്രെന്‍ഡുകള്‍

explained-top 7 travel trends of 2026-ai trips humanoid homes and vacations that will match your skincare-all you need to know

വര്‍ഷങ്ങളായി, പുതിയ സ്ഥലങ്ങള്‍ കാണാന്‍ നാം യാത്ര ചെയ്യുന്നു. എന്നാല്‍ 2026ല്‍ അതിന്റെ സ്വഭാവം അടിമുടി മാറുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിനോദ യാത്രാരംഗത്ത് ഉരുത്തിരിയുന്ന 7 പുതിയ പ്രവണതകള്‍ ഇതാ…

ഹ്യുമനോയ്ഡ് ഹോമുകള്‍

ടെക് ട്രാവലിന് പുതിയ മുഖം കൈവരുകയാണ്. ഹോട്ടലുകള്‍ ഹ്യുമനോയ്ഡുകളെ പരീക്ഷിക്കുന്നു. അത്തരം ഹോട്ടലുകളില്‍ റോബോട്ടുകളായിരിക്കും നിങ്ങളെ സ്വീകരിക്കുക. ഹ്യുമനോയ്ഡുകളായിരിക്കും നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാപ്പി തയ്യാറാക്കി നല്‍കുക.

ജപ്പാനിലും ദുബായിലും ഇത് വ്യാപകമാകാന്‍ തുടങ്ങിയിട്ടുണ്ട്. 2026ല്‍ ‘സ്മാര്‍ട്ട് സ്റ്റേ’ എന്നത് കേവലം സൗജന്യ വൈഫൈ സംവിധാനം മാത്രമായിരിക്കില്ലെന്ന്‌ചുരുക്കം, മറിച്ച് എഐ സാധ്യതകളുടെ പ്രയോജനപ്പെടുത്തലുകളായിരിക്കും.

ഗ്ലോ-കേഷന്‍സ്

ശാരീരിക മാനസികോന്‍മേഷത്തിനുള്ള വെല്‍നെസ് ട്രാവലിന്റെ സ്വഭാവം അടിമുടി മാറുകയാണ്. വെറും ധ്യാനത്തിനോ യോഗക്കോ വേണ്ടി മാത്രമല്ല ആളുകളുടെ സഞ്ചാരം. പകരം മുഖ-ശരീര സൗന്ദര്യത്തിന് തിളക്കമേറ്റുന്ന പദ്ധതികള്‍ ആളുകള്‍ വ്യാപകമായി ബുക്ക് ചെയ്യുന്നു. മിനറല്‍ ബാത്ത്, ആയുര്‍വേദ ഫേഷ്യലുകള്‍, സ്ലീപ്പ് ബൂട്ട് ക്യാംപ് തുടങ്ങിയവ ഉദാഹരണങ്ങള്‍.

നൊസ്റ്റാള്‍ജിയ ട്രിപ്പുകള്‍

ഓര്‍മ്മകളിലേക്കുള്ള തിരിച്ചുനടത്തത്തിനായി നൊസ്റ്റാള്‍ജിയ യാത്രകളും വര്‍ധിക്കും. ബാല്യകാലം ചെലവഴിച്ച ഇടങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രത്യേക യാത്രകള്‍ സംഘടിപ്പിക്കാന്‍ വ്യക്തികള്‍ താത്പര്യപ്പെടും. അല്ലെങ്കില്‍ അത് പഴമ ജ്വലിക്കുന്ന ഇടങ്ങള്‍ തേടിയുള്ള യാത്രയുമാകാം. നല്ല മഴയത്ത് കട്ടനും പാട്ടുമായി ആഘോഷിക്കുന്നതുള്‍പ്പടെയുള്ള രസങ്ങള്‍ ഇതിന്റെ ഭാഗമാകും.

എഐ ഡ്രീം ട്രിപ്പുകള്‍

എഐ പുതിയ യാത്രാ ഏജന്റായി മാറുകയാണ്. എഐ സംവിധാനങ്ങള്‍ നിങ്ങള്‍ക്ക് അനുയോജ്യമായ യാത്രാ പദ്ധതികള്‍ തയ്യാറാക്കുന്നു. നിങ്ങളുടെ തിരച്ചില്‍ സ്വഭാവത്തെ അടിസ്ഥാനമാക്കി നല്ല കാഴ്ചകള്‍ക്ക് അവസരമുള്ള, ഭക്ഷണം ലഭ്യമാകുന്ന, നൊസ്റ്റാള്‍ജിയയ്ക്ക് ഉതകുന്ന സ്ഥലങ്ങള്‍ എഐ നിര്‍ദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

കയോസ് ട്രാവല്‍

പ്രത്യേകിച്ച് ഒരു പ്ലാനുമില്ലാതെ ഏതെങ്കിലും ഒരു റൂട്ടില്‍ സഞ്ചരിച്ച് എതിരെ വരുന്ന പ്രധാനമോ അപ്രധാനമോ ആയ എല്ലാ കാഴ്ചകളും ആസ്വദിച്ച് മുന്നേറുന്ന രീതി. പോകും വഴിയിലെ തദ്ദേശീയവും അല്ലാത്തതുമായ ഭക്ഷണങ്ങള്‍ പരീക്ഷിച്ചുമായിരിക്കും ഈ യാത്ര. ഓരോ ചെറുചെറു കാഴ്ചയും അനുഭവവും ആസ്വദിച്ചായിരിക്കും അത് പുരോഗമിക്കുക. മില്ലേനിയല്‍സിന് ഇടയിലാണ് ഈ വിനാദയാത്രാ രീതി വ്യാപകമാകുന്നത്.

പാരലല്‍ റിയാലിറ്റി ട്രിപ്പുകള്‍

യാത്രയെ നിര്‍മ്മിത യാഥാര്‍ഥ്യവുമായി ബന്ധിപ്പിച്ചുള്ള രീതി. ചരിത്രത്തെ ഭാവനയുമായി ലയിപ്പിക്കുന്ന ഓഗ്മെന്റഡ്-റിയാലിറ്റി പൈതൃക നടത്തം, വിആര്‍-ഓഗ്മെന്റഡ് സഫാരികള്‍ അല്ലെങ്കില്‍ ഹോളോഗ്രാഫിക് ആര്‍ട്ട് ടൂറുകള്‍ എന്നിവ ഇതില്‍ സാധ്യമാകും.സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഒരു ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കില്‍ പാരലല്‍ വിനോദയാത്രയ്ക്ക് ഇത് അവസരമൊരുക്കുന്നു.

ഡെസ്റ്റിനി ട്രാവല്‍

ഗൂഗിള്‍ മാപ്പിന്റെ ശാസ്ത്രീയതയ്ക്ക് അപ്പുറം, വിശ്വാസികള്‍ക്ക് അവരുടെ രാശിചിഹ്നം വഴികാട്ടിയാകുന്ന യാത്രാ പദ്ധതിയാണിത്. ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള യാത്രകളും ട്രെന്‍ഡാവുകയാണ്. യാത്രാപരിപാടികള്‍ ജാതക ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കുന്നത്.

നിശ്ചയിക്കപ്പെടുന്ന സ്ഥലങ്ങള്‍ ഒരു പക്ഷേ ക്ഷേത്രങ്ങളാകാം, ആത്മീയ പ്രാധാന്യമുള്ള നദീതീരങ്ങളാകാം, പര്‍വതനിരകളുമാകാം. കോസ്മിക് അനുയോജ്യതയുടെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യാന്‍ കഴിയുന്ന ജ്യോതിഷ യാത്രാ ഏജന്റുമാര്‍ ഇപ്പോള്‍ സജീവവുമാണ്. നിങ്ങള്‍ യാത്ര ചെയ്യേണ്ടുന്ന ദിവസങ്ങള്‍ വരെ അവര്‍ ഗണിച്ച് നിര്‍ദേശിക്കും.

ShareSendTweet

Related Posts

kerala-piravi-wishes-and-quotes-in-malayalam:-‘സ്‌നേഹ-ഇഴകളില്‍-തീര്‍ത്ത-മലയാള-മണ്ണ്’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-കേരളപ്പിറവി-ദിനാശംസകള്‍
LIFE STYLE

Kerala Piravi Wishes and Quotes in Malayalam: ‘സ്‌നേഹ ഇഴകളില്‍ തീര്‍ത്ത മലയാള മണ്ണ്’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം കേരളപ്പിറവി ദിനാശംസകള്‍

October 31, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-31-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 31 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 31, 2025
എട,-മോനേ…ഒരൊന്നൊന്നര-ബീച്ച്-വൈബ്-;-ചെന്നൈ-മറീനയില്‍-ആസ്വദിക്കാന്‍-10-കാര്യങ്ങള്‍
LIFE STYLE

എട, മോനേ…ഒരൊന്നൊന്നര ബീച്ച് വൈബ് ; ചെന്നൈ മറീനയില്‍ ആസ്വദിക്കാന്‍ 10 കാര്യങ്ങള്‍

October 30, 2025
ലിവ്-ഇൻ-റിലേഷൻഷിപ്പിൽ-നിങ്ങളുടെ-അവകാശങ്ങൾ-എന്തൊക്കെയാണ്?-കുട്ടിക്ക്-പിതാവിന്റെ-സ്വത്തിൽ-അവകാശമുണ്ടോ?-ഉത്തരാഖണ്ഡ്-എന്തിനാണ്-ഇത്-ഏകീകൃത-സിവിൽ-കോഡിൽ-ഉൾപ്പെടുത്തിയത്?-ഈ-കാര്യങ്ങൾ-അറിയാം
LIFE STYLE

ലിവ്-ഇൻ റിലേഷൻഷിപ്പിൽ നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണ്? കുട്ടിക്ക് പിതാവിന്റെ സ്വത്തിൽ അവകാശമുണ്ടോ? ഉത്തരാഖണ്ഡ് എന്തിനാണ് ഇത് ഏകീകൃത സിവിൽ കോഡിൽ ഉൾപ്പെടുത്തിയത്? ഈ കാര്യങ്ങൾ അറിയാം

October 30, 2025
മുടിയ്ക്ക്-നിറം-നൽകുന്ന-ഹെന്ന-ഇനി-കരളിനും-ഔഷധം:-പുതിയ-കണ്ടെത്തലുമായി-ശാസ്ത്രജ്ഞർ
LIFE STYLE

മുടിയ്ക്ക് നിറം നൽകുന്ന ഹെന്ന ഇനി കരളിനും ഔഷധം: പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

October 30, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-30-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 30 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 30, 2025
Next Post
വസുപ്രദ-ഇൻവെസ്റ്റ്‌മെൻ്റ്-അഡ്വൈസറിക്ക്-പുതിയ-സഹസ്ഥാപകനായി-അഭിഷേക്-മാത്തൂർ-ചുമതലയേറ്റു

വസുപ്രദ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറിക്ക് പുതിയ സഹസ്ഥാപകനായി അഭിഷേക് മാത്തൂർ ചുമതലയേറ്റു

കുവൈത്തിൽ-വൻ-മയക്കുമരുന്ന്-വേട്ട.!-ആറ്-കിലോ-ഹെറോയിനും-നാല്-കിലോ-മെത്താംഫെറ്റാമിനുമായി-പ്രവാസി-പിടിയിൽ

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട..! ആറ് കിലോ ഹെറോയിനും നാല് കിലോ മെത്താംഫെറ്റാമിനുമായി പ്രവാസി പിടിയിൽ

രാജ്യത്തിനായി-മെഡലുകൾ-വാരിയ-മാനുവൽ-ഫ്രെഡറികിനെ-കണ്ടത്-മോദി-മാത്രം

രാജ്യത്തിനായി മെഡലുകൾ വാരിയ മാനുവൽ ഫ്രെഡറികിനെ കണ്ടത് മോദി മാത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Kerala Piravi Wishes and Quotes in Malayalam: ‘സ്‌നേഹ ഇഴകളില്‍ തീര്‍ത്ത മലയാള മണ്ണ്’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം കേരളപ്പിറവി ദിനാശംസകള്‍
  • രണ്ടാം ട്വന്റി 20യില്‍ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങി ഇന്ത്യ
  • 30 സെക്കൻഡ് നീണ്ട ആ വീശൽ ബീഹാറിന്റെ ഭാവി മാറ്റുമോ? തൊഴിലാളിവർഗ്ഗവുമായി അടുപ്പം പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി
  • രാജ്യത്തിനായി മെഡലുകൾ വാരിയ മാനുവൽ ഫ്രെഡറികിനെ കണ്ടത് മോദി മാത്രം
  • കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട..! ആറ് കിലോ ഹെറോയിനും നാല് കിലോ മെത്താംഫെറ്റാമിനുമായി പ്രവാസി പിടിയിൽ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.