കോട്ടയം: പച്ച മാംസത്തിൽ മൂർച്ചയുള്ള ആയുധങ്ങൾ വച്ച്മുറിവേൽപ്പിച്ചു രസിക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലിൽ ജൂനിയർ വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയർ വിദ്യാർഥികൾ അട്ടഹസിച്ച് ചിരിക്കുന്നതും ആനന്ദം കണ്ടെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങ്ങിനിടെ സീനിയർ വിദ്യാർഥികൾ തന്നെ പകർത്തിയ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയവയാണിത്. ഒരു ജൂനിയർ വിദ്യാർഥി കട്ടിലിൽ കിടക്കുന്നതുകാണാം. ശരീരമാസകലം ലോഷൻ പുരട്ടിയ നിലയിൽ തോർത്തുകൊണ്ട് കൈകാലുകൾ […]