മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, ബുദയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷികൾ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണ സംഗമവും, ഏരിയ കൺവെൻഷനും ഫെബ്രുവരി 21 ന് സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും.
2019 ഫെബ്രുവരി 17 നാണ് കാസറഗോഡ് വെച്ച് ഇവർ കൊല്ലപ്പെട്ടത്. നാട്ടിലെ സാമൂഹിക, രാഷ്ട്രീയ, വിദ്യഭ്യാസ മേഖലകളിൽ നന്മയിലധിഷ്ട്ടിതമായി ഒട്ടേറെ കാര്യങ്ങൾ ചെയ്ത ഇവരെ രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ അക്രമകാരികൾ കൊല്ലപ്പെടുത്തുകയായിരുന്നു.
ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ ഉദുമ മുൻ എം എൽ എ യും സി.പി.എം നേതാവുമായ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ പ്രതികൾ ആണെന്ന് വിചാരണ കോടതി വിധിച്ചിട്ടുണ്ട്.
ഐ.വൈ.സി.സി ബഹ്‌റൈൻ ഭാരവാഹികൾ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരടക്കമുള്ളവർ സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ, ബുദയ്യ ഏരിയ പ്രസിഡന്റ് അഷ്‌റഫ് ഇ കെ, സെക്രട്ടറി കെഫിലി ചേറ്റുവ, ട്രെഷറർ അബ്ദുൽ സലീം അറിയിച്ചു.