തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്. ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ മാര്‍ച്ച് 12ന് കണ്ണൂര്‍ തിരുവനന്തപുരം (12081) മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകള്‍ മെയിന്റനന്‍സ് വര്‍ക്ക് കാരണം സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേ ദിവസം ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് കെ.സുരേന്ദന് റെയില്‍വെ സഹമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ ഒഴുകിയെത്തും. ഇതിനാല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അത്യാവശ്യമാണ്. സംസ്ഥാനത്തെ യാത്രാദുരിതം പരിഗണിച്ച് കൂടുതല്‍ ട്രെയിനുകള്‍ സംസ്ഥാനത്തിന് അനുവദിക്കണം. നിലവിലുള്ള ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ സുരേന്ദ്രന് ആവശ്യപ്പെട്ടു.
The post ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം: റെയില്‍വേ സഹമന്ത്രിക്ക് നിവേദനം നല്കി കെ.സുരേന്ദ്രന് appeared first on Malayalam News, Kerala News, Political News | Express Kerala.