തന്റെ നാൽപ്പതുകളിലും യൗവനം നിലനിർത്തുന്ന ബോളിവുഡ് താരം ഭാഗ്യശ്രീയുടെ ആരോഗ്യത്തോടും ശാരീരിക ക്ഷമതയോടുമുള്ള ജീവിതം കൗതുകമുണർത്തുന്നതാണ്. ഏത് ചിത്രം പങ്കുവെക്കുമ്പോഴും ആരാധകർ ഓരോ ചോദ്യവുമായി വരും. ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് രഹസ്യം പങ്കുവെച്ചിരിക്കുകയാണ് താരം. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ഭാഗ്യശ്രീ രഹസ്യം വെളിപ്പെടുത്തിയത്.’വാൾ സിറ്റ്’ എന്ന വ്യായാമമുറയാണ് ഫിറ്റ്നസ് നിലനിർത്താൻ തന്നെ സഹായിക്കുന്നതെന്നാണ് ഭാഗ്യശ്രീ പറയുന്നത്. ‘നിങ്ങൾ ചെയ്യേണ്ടത് ഇരിക്കുക മാത്രമാണ്’. പല സ്ത്രീകൾക്കും പ്രായമാകുമ്പോൾ പേശികളുടെ ബലം കുറയാൻ സാധ്യത കൂടുന്നു. വാൾ സിറ്റ് പോലുള്ള രീതികൾ ഇത്തരം പ്രശ്നങ്ങളെ മറികടക്കാനും പേശികളുടെ ബലം നിലനിർത്താനും വളരെ ഫലപ്രദമായ മാർഗമാണ്.
‘ഇരിക്കുക എന്നതാണ് നിങ്ങൾ ചെയ്യണ്ട ഒരേ ഒരു കാര്യം. പ്രായഭേദമില്ലാതെ, സമയഭേദമില്ലാതെ എല്ലാവരും ചെയ്ത് നോക്കേണ്ട ഒരു വ്യായാമമാണ് വാൾ സിറ്റ്’,ഭാഗ്യശ്രീ പറഞ്ഞു. നിങ്ങളുടെ ശരീരത്തിന്റെ പുറംഭാഗം ചുമരിനോട് ചേർത്ത് വെക്കുകയും കാലുകൾ 90 ഡിഗ്രി ആംഗിളിൽ തറയിൽ ഉറപ്പിച്ചുവെക്കുകയും ചെയ്യുക. ഈ രീതിയിൽ 30 സെക്കൻഡ് തുടരണം. ഇത് രണ്ട് മിനിറ്റ് നേരം ദിവസവും ചെയ്യുക. ഭാഗ്യശ്രീ തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ പങ്കുവെച്ചത്. സ്ത്രീകളിൽ ഈ വ്യായാമം ചെയ്യുന്നത് വഴി പേശിബലം കൂട്ടുവാനും സന്ധിവേദനയെ തുരത്തുവാൻ സാധിക്കുമെന്നാണ് ഭാഗ്യശ്രീ പറയുന്നത്. അതേസമയം വാൾ സിറ്റ് ചെയ്യുന്നത് വഴി ദീർഘായുസ്സിനും ജീവിത നിലവാരത്തിനും ഗുണങ്ങളേറെയെന്ന് ഫിറ്റ്നസ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
The post ‘ഏത് ചിത്രം പങ്കുവെക്കുമ്പോഴും ആരാധകർ ഓരോ ചോദ്യവുമായി വരും’; 40കളിലും യൗവനം നിലനിർത്തുന്ന നടി ഭാഗ്യശ്രീയുടെ വ്യായാമം ഇതാണ്! appeared first on Malayalam Express.