അനൂപ് രത്നയെ നായകനാക്കി എസ് എം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലീച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദൂരയാത്ര ചെയ്യുന്ന ദമ്പതികൾക്ക് സംഭവിക്കാവുന്ന ഒരു അപകടമാണ് ലീച്ച് എന്ന സിനിമയുടെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്ന തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണവും നിർവഹിച്ചിരിക്കുന്നത്. മാർച്ച് 7 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
മേഘ, കണ്ണൻ, നിസാം കാലിക്കറ്റ്, തങ്ക മുത്തു, സുഹൈൽ, ബക്കർ, സന്ധ്യ നായർ, അഭിനവ്, ഗായത്രി തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വിപിൻ പി വി, സുനീത് പാറയിൽ, സുജോയ് പാറയിൽ, സോഫി കൊടിയത്തൂർ എന്നവരാണ്. ഛായാഗ്രഹണം അരുൺ ടി ശശിയാണ് നിർവഹിക്കുന്നത്.
The post ആ ദമ്പതികൾക്ക് എന്ത് സംഭവിച്ചു; ലീച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് appeared first on Malayalam Express.