ഈരാറ്റുപേട്ട: മത വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ നീക്കം. രണ്ടു മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസുമായി ഈരാറ്റുപേട്ട പോലീസ് ജോർജിന്റെ വീട്ടിലെത്തി. എന്നാൽ, ആ സമയം പിസി ജോർജ് വീട്ടിലില്ലായിരുന്നുവെന്നാണ് അറിയുന്നത്. ഒരു ചാനൽ ചർച്ചയിൽ മതവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റർചെയ്ത കേസിൽ ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇത്രയും കാലം എംഎൽഎ ആയിരുന്നിട്ടും […]