കൊച്ചി : നടന് ബാലക്കെതിരെ ഗുരുതര ആുരാപണവുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തല്‍ പതിവായിരുന്നെന്നും തന്നെ ബലാത്സംഗം ചെയ്തെന്നും എലിസബത്ത് ആരോപിച്ചു.
മുന്‍ഭാര്യ അമൃത സുരേഷ് പരാതി നല്‍കിയതിന് പിന്നാലെയാണ് എലിസബത്തും ആരോപണവുമായി രംഗത്തെത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല ഉപദ്രവിച്ചെന്നാണ് എലിസബത്തിന്റെ ആരോപണം.
ബാലയും ഭാര്യ കോകിലയും നല്കിയ ഒരു തമിഴ് അഭിമുഖത്തിന് താഴെ എലിസബത്ത് ആശുപത്രിയിലെത്തിയ നടനെ വശീകരിക്കുകയായിരുന്നു എന്ന് കമന്റുകള്‍ എത്തിയിരുന്നു.
ഇതോടെയാണ് എലിസബത്ത് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
”ഞങ്ങള്‍ ഫെയ്സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പം ഉണ്ടായിരുന്ന സമയത്ത് തന്നെ അയാള്‍ മറ്റ് സ്ത്രീകള്‍ക്ക് അയച്ച മെസേജുകളും ശബ്ദസന്ദേശങ്ങളും ഇപ്പോഴും എന്റെ കൈയിലുണ്ട്. അയാള്‍ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാള്‍ എന്നെ വിവാഹമാല അണിയിച്ചു. വിവാഹം പോലീസിന്റെ മുമ്പില്‍വെച്ചാണ് നടത്തിയത്.”
”അയാള്‍ എന്നെ അബ്യൂസ് ചെയ്തു. റേപ്പ് ചെയ്തു. അയാള്‍ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട്. നിസ്സഹായത കാരണം എന്റെ കൈകള്‍ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാള്‍ പരസ്യമായി പറഞ്ഞു. മാത്രമല്ല ഞാന്‍ മരുന്ന് മാറ്റികൊടുത്തുവെന്നും പറയാതെ പറഞ്ഞു” എന്നും എലിസബത്ത് വ്യക്തമാക്കി.
”ജാതകത്തിലെ പ്രശ്നം കാരണം 41 വയസിന് ശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂവെന്ന് അയാളും അയാളുടെ അമ്മയും പറഞ്ഞു. ”പഴയകാലം വെളിപ്പെടുത്തുമെന്നും ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി. വിഷാദരോഗത്തിന് ടാബ്ലെറ്റുകള് കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും അയാള്‍ എന്നെ ഭീഷണിപ്പെടുത്തുന്നു.”
The post ബാല തന്നെ മാനസികമായും, ശാരീരികവുമായും ഉപദ്രവിച്ചു ; ബാലയ്ക്കെതിരെ എലിസബത്ത് appeared first on Malayalam Express.