ശാസ്താംകോട്ട: പള്ളിശ്ശേരിക്കലിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പള്ളിശ്ശേരിക്കൽ സത്യാലയത്തിൽ ഋഷിയാണ് (22) ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. വീടിനുസമീപത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് വിൽപനക്കായി സൂക്ഷിച്ചിരുന്ന 0.76 ഗ്രാം എം.ഡി.എം.എയും 4.3 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ശാസ്താംകോട്ട പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറാമത്തെയാളാണ് ശാസ്താംകോട്ട മേഖലയിൽ മയക്കുമരുന്നുമായി പിടിയിലാകുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ മൈനാഗപ്പള്ളി, പതാരം, കടപുഴ പ്രദേശങ്ങളിൽനിന്ന് യുവതി അടക്കം അഞ്ച് പ്രതികൾ പിടിയിലായിരുന്നു.
The post ശാസ്താംകോട്ടയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ appeared first on Malayalam News, Kerala News, Political News | Express Kerala.