സമൂഹ മാധ്യമങ്ങളിൽ വെെറലായി ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ’ചാക്ക്’. മലയാളി ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിൻ സംഗീതം പകർന്ന ഗാനമാണ് ‘ചാക്ക്’. ഗാനത്തിന്റെ ബീറ്റ്സും വരികളും ആരാധകർ ഏറ്റെടുത്തതോടെയാണ് ഗാനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നത്. സോണി മ്യൂസിക്ക് സൗത്തിൻ്റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തു വിട്ടത്. 10 മില്യൺ വ്യൂസിനു മുകളിൽ വന്ന മാർക്കോ ഫസ്റ്റ് ബ്ലഡ്, ആയിരം ഔറ എന്നീ ട്രെൻഡിങ് റാപ്പ് ഗാനങ്ങൾക്ക് ശേഷം വൈറലാകുന്ന മറ്റൊരു റാപ്പ് സോങാണ് ‘ചാക്ക്’.
എഫി, ഫാസിൻ റഷീദ്(ജോക്കർ) എന്നിവർ വരികൾ ഒരുക്കി ആലപിച്ച ഗാനം യൂത്തിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട് കഴിഞ്ഞു. മലയാളത്തിൽ അധികം ഇൻഡിപെൻഡന്റ് സോളോ മ്യൂസിക് വന്നിട്ടില്ലാത്തതിനാൽ ചാക്കിന് വൻ വരവേൽപ്പാണ് സംഗീതപ്രേമികൾ നൽകിയിരിക്കുന്നത്. ഗാനത്തിന്റെ നിർമ്മാതാവും അശ്വിനാണ്. മിക്സ് & മാസ്റ്ററിങ്: സ്യുശീലൻ, ലിറിക്ക് വിഡിയോ: കോസ്മിക്ക് സ്റ്റുഡിയോസ്, റെക്കോർഡിങ് സ്റ്റുഡിയോ: ആഡംസ് മിക്സ്ലാബ്, പ്രൊജക്റ്റ് കോർഡിനേറ്റർ: സലിം, റെക്കോർഡിങ് എഞ്ചിനീയർ: അമാനി KL10 എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
The post ഈ ചാക്ക് അടിപൊളിയാണ്; വൈറലായി മലയാള റാപ്പ് സോങ് appeared first on Malayalam Express.