മനാമ : പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ നോമ്പിനോട് അനുബന്ധിച്ചു ഒഐസിസി യുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഇഫ്താർ വിരുന്ന് ഈ വർഷവും വിപുലമായ രീതിയിൽ നടത്തുന്നതിനുള്ള ക്രമീകരണമാണ് ഒഐസിസി നടത്തിയിട്ടിട്ടുള്ളത്. മാർച്ച് ഏഴിന് വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്ന ഇഫ്താർ വിരുന്നിൽ മുൻ പ്രതിപക്ഷ നേതാവും, കോൺഗ്രസ് വർക്കിങ് കമ്മറ്റി അംഗവും ആയ രമേശ് ചെന്നിത്തല മുഖ്യ അതിഥി ആയി പങ്കെടുക്കും. ബഹ്‌റൈനിൽ വിവിധ സാമൂഹ്യ – സാംസ്കാരിക – മത സംഘടനകളുടെ നേതാക്കളും, വിവിധ തുറകളിൽ ഉള്ള ആളുകളും പങ്കെടുക്കുമെന്ന് ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ കൺവീനർ സൈദ് എം എസ് എന്നിവർ അറിയിച്ചു.