തൃശ്ശൂര്‍: ചെമ്മീന്‍ സിനിമയുടെ സഹ സംവിധായകന് ടി കെ വാസുദേവന്‍
(89 )അന്തരിച്ചു. അന്തിക്കാട് സ്വദേശിയായ കെ വാസുദേവന്‍ സിനിമ സംവിധായകനും നടനും കലാസംവിധായകനും നര്‍ത്തകനുമൊക്കെയായി 1960 കളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ആളാണ്. രാമു കാര്യാട്ട്, കെ എസ് സേതുമാധവന് തുടങ്ങിയ മുന്‍നിര സംവിധായകരോടൊപ്പം നൂറോളം സിനിമകളില്‍ സംവിധാന സഹായിയായിരുന്നു.
രാമു കാര്യാട്ടിന്റെ ചെമ്മീന്‍ സിനിമയില്‍ പ്രധാന സംവിധാന സഹായിയായിരുന്നു. ചെമ്മീന്‍ സിനിമയില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകരില്‍ ജീവിക്കുന്ന അവസാന കണ്ണിയായിരുന്നു ടികെ വാസുദേവന്‍. പണിതീരാത്ത വീട്, കന്യാകുമാരി, രമണന്, മയിലാടുംകുന്ന്, വീട്ടുമൃഗം, രമണന്, ഉദ്യോഗസ്ഥ തുടങ്ങി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: പരേതയായ മണി. മക്കള്‍:ജയപാലന്, പരേതയായ കല്പന, മരുമക്കള്‍: അനില്‍കുമാര്‍, സുനിത. സംസ്കാരം തിങ്കള്‍ 2 മണിക്ക്.
The post ചെമ്മീന്‍ സിനിമയുടെ സഹ സംവിധായകന് അന്തരിച്ചു appeared first on Malayalam Express.