പെസഹാദിനത്തിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തെ പ്രശംസിച്ച് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ. പെസഹാദിന സന്ദേശത്തിലാണ് ഓർത്തഡോക്സ് സഭാധ്യക്ഷൻ്റെ പരാമർശം. ദു:ഖിച്ചിരിക്കുന്നവർക്ക് തണലാകാൻ നമുക്ക് കഴിയണം, സേവനമാകണം നമ്മുടെ ലഹരിയെന്നും അദ്ദേഹം പറഞ്ഞു.
ലോകം മുഴുവൻ സ്വാർത്ഥതയും അഹങ്കാരവും കൊണ്ട് അസ്വസ്ഥതയിലാണ്. വിനയത്തിന്റെ മാർഗം നഷ്ടപ്പെടുന്നു. സ്നേഹത്തിന്റെ മാർഗവും നശിച്ചു. മദ്യ ലഹരിക്ക് പകരം സാമൂഹിക സേവനം നൽകുന്ന യുവാക്കളാണ് ഇന്ന് കേരളത്തിന് മാതൃക. ലഹരി വിപത്തിനിടയിലും സാമൂഹ്യസേവനം ലഹരിയാക്കുന്ന യുവാക്കളാണ് ഇന്നത്തെ സമൂഹത്തിന് മാതൃകയാകേണ്ടത്.
Also Read: ഇന്ത്യയില്‍ ആദ്യം, എ.കെ-203 റൈഫിളുകള്‍ വാങ്ങാനൊരുങ്ങി കേരള പോലീസ്
ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് വിതരണം ഇത്തരത്തിലുള്ള ഒരു മാതൃകയാണ്. തൊടുപുഴ താലൂക്ക് ആശുപത്രിയിലെ പൊതിച്ചോറ് വിതരണം ഉദാഹരണമായി പറഞ്ഞായിരുന്നു സഭാധ്യക്ഷൻ്റെ പ്രശംസ. നിരവധി യുവജന സംഘടനകൾ ഇത്തരം സേവനങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
The post ‘ഇവരെയാണ് മാതൃകയാക്കേണ്ടത്’; ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷൻ appeared first on Express Kerala.