മനാമ: ബഹ്റൈനിലെപ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ വിശാലമായ സാമൂഹിക സാംസ്കാരിക പുരോഗതിയും ക്ഷേമവും ലക്ഷ്യം വച്ച് ബഹ്റൈൻ പ്രവാസികളായ മലപ്പുറം ജില്ലാ കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു.
ബി.എം.ഡി.എഫ് എന്ന ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക് ഫോറം എന്ന നാമത്തിലാണ് കൂട്ടായ്മ അറിയപ്പെടുക. സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈനിലെ വിവിധ മേഘലയിലുള്ള മലപ്പുറം ജില്ലക്കാരുടെ നിറ സാനിധ്യത്തിൽ ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഭാവി പരിപാടികൾ സദസ്സിൽ വിശദീകരിച്ചു.
അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി
ചെയർമാൻ: ബഷീർ അമ്പലായി
വൈസ് ചെയർമാൻ: സലാം മമ്പാട്ടുമൂല, രാജേഷ് നിലമ്പൂർ ഫൈനാൻസ് ഷിബിൻ തോമസ്, അലി അഷറഫ്.
കൺവീനർ:
ഷമീർ പൊട്ടച്ചോല
ജോയിൻ കൺവീനർമാർ:
കാസിം പാടത്തകയിൽ, ഷബീർ മുക്കൻ, സക്കരിയ ചുള്ളിക്കൽ, മൻഷീർ കൊണ്ടോട്ടി,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
അഷറഫ് കുന്നത്തു പറമ്പിൽ
അബ്ദുൽ ഹഖ്
മുനീർ വളാഞ്ചേരി
അൻവർ നിലമ്പൂർ
റംഷാദ് ഐലക്കാട്
മൗസൽ മൂപ്പൻ
ഹസൈനാർ കളത്തിങ്ങൽ
മൂസ കെ ഹസ്സൻ
മുഹമ്മദ് അക്ബർ
റാഫി വേങ്ങര
വാഹിദ് . ബി
ഗഫൂർ മൂക്കുതല
ഷംസുദീൻ വളാഞ്ചേരി
മുജീബ് റഹ്മാൻ
സക്കീർ ഹുസൈൻ കളൂർ
ബഷീർ തറയിൽ
ബാബു പൊന്നാനി
രഘുനാഥ് എടപ്പാൾ
സമീർ പൊന്നാനി
ഫസൽ ഹഖ്
റസാഖ് പൊന്നാനി
ഷാനവാസ് പുത്തൻ വീട്ടിൽ
അബൂബക്കർ വെളിയംകോട്
വാഹിദ് വളാഞ്ചേരി
മനാമയിലെ എം.സി.എം.എ ഓഫീസിൽ ചേർന്ന വിപുലമായ യോഗത്തിൽ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത് സലാം മമ്പാട്ടുമൂല സ്വാഗതവും ഷമീർ പൊട്ടച്ചോല നന്ദിയും പറഞ്ഞു.
സംഘടനയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിലെ പ്രവാസികൾ 3629 6042, 39763498, 34135124 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
ബഹ്റൈനിലെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗത്തുള്ളവരെ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്നതിന് വേണ്ടി സഞ്ജമാക്കുന്ന കൂട്ടായ്മ ജില്ലയുടെ വിവിധ ഭാഗത്തുള്ള ബഹ്റൈൻ പ്രവാസികൾക്ക് വേണ്ടി വിവിധ പദ്ധതികളാണ് നടപ്പിൽവരുത്തുന്നതിലുടെ ലക്ഷ്യമാക്കുന്നത് എന്നും ബി.എം.ഡി.എഫ് ഭാരവാഹികൾ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.