മനാമ: ദാറുൽ ഈമാൻ കേരള മദ്റസ ക്യാംപസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കേരള മജ്‌ലിസ് എഡ്യൂക്കേഷൻ ബോർഡിൻ്റെ സിലബസ് പ്രകാരം വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന പ്രസ്തുത മദ്റസയിൽ നാല് വയസ്സ് മുതൽ പ്രവേശനം നൽകുന്നു. ഖുർആൻ, അറബി ഭാഷ, കർമശാസ്ത്രം, ഹദീസ്, ഇസ്‌ലാമിക ചരിത്രം തുടങ്ങിയ വിഷയങ്ങളോടൊപ്പം പ്രായോഗിക ഇസ്‌ലാമിക ജീവിതത്തിന് പരിശീലനവും മേൽനോട്ടവും നൽകുന്നു. ശാസ്ത്രീയ സിലബസ് പ്രകാരം മാതൃഭാഷയും സ്വായത്തമാക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്നു. സ്കൂൾ പഠനത്തെ ബാധിക്കാത്ത സമയ ക്രമവും ബഹറൈൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യവും ഈ മദ്റസയുടെ പ്രത്യേകതയാണ്. നാല് വയസ്സ് മുതൽ പ്രവേശനം നൽകുന്ന ഇവിടെ ഒമ്പതാം ക്ലാസ് വരെ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ക്യാംപസ് സംവിധാനം, പരിശീലനം സിദ്ധിച്ച അധ്യാപകർ, കുട്ടികളുടെ സർഗശേഷികൾക്ക് പ്രോത്സാഹനം എന്നിവ ദാറുൽ ഈമാൻ മദ്റസകളെ വേറിട്ടതാക്കുന്നു. അന്വഷണങ്ങൾക്കും അഡ്മിഷനും 39860571 (മനാമ), 3402 6136 (റിഫ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് മദ്റസ മാനേജ്മെൻ്റ് വൃത്തങ്ങൾ അറിയിച്ചു.