മിലാന്: ഏറെ പ്രത്യേകതയോടു കൂടിയതാണ് ഇത്തവണത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പ്. പ്രീമിയര്‍ ലീഗ്, ലാലിഗ, സീരിഎ, ലിഗ് വണ്‍ പ്രാതിനിധ്യം ഉണ്ട്. ഏതാനും വര്‍ഷങ്ങളായി മികവ് പുലര്‍ത്തുന്ന ആഴ്സണല്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സെമിയിലെത്തി.
ഈ മാസം 29ന് രാത്രിയില്‍ സ്വന്തം എമിറേറ്റ്സില്‍ നടക്കുന്ന ആദ്യ പാദ സെമിയില്‍ നേരിടുന്നത് പാരിസ് സാന്റ് ഷാര്മെയ്നെ(പിഎസ്ജി). ഒരാഴ്ച്ച കഴിഞ്ഞ് പാരീസില്‍ രണ്ടാം പാദ സെമിയും നടക്കും. ഈ മാസം 30ന് രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് ടീം എഫ്സി ബാഴ്സലോണ അവരുടെ സ്വന്തം ഒളിംപിക് സ്റ്റേഡിയത്തില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ നേരിടും. ഒരാഴ്ച്ചയ്ക്കകം നടക്കുന്ന രണ്ടാം പാദ പോര് ഇന്ററിന്റെ സാന്‍ സിറോയില്‍ അരങ്ങേറും.