മനാമ: കെ എം സി സി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ “വിജയപാതയിലെ വഴികാട്ടി” എന്ന ശീർഷകത്തിൽ കെ എം സീതി സാഹിബിൻ്റെ അറുപത്തിനാലാം ചരമവാർഷിക ദിനത്തിൽ മനാമ കെ എം സി സി ആസ്ഥാനത്ത് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.
കെ എം സീതി സാഹിബിൻ്റെ ജീവിതത്തെയും ദർശനത്തെയും വിശദമായി ചർച്ച ചെയ്ത അനുസ്മരണത്തിൽ ഒലീവ് സാംസ്കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കര അദ്ധ്യക്ഷതവഹിച്ചു. കെ എം സി സി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി ഗഫൂർ കൈപമംഗലം, സംസ്ഥാന വൈസ് പ്രസിഡൻ്ററുമാരായ അസ്ലംവടകര, എ പി ഫൈസൽ, എൻ എ അബ്ദുൽ അസീസ്, സംസ്ഥാന സെക്രട്ടറി ഫൈസൽ കണ്ടിത്താഴ, മുൻ സംസ്ഥാന പ്രസിഡൻ്റ് കുട്ടൂസമുണ്ടേരി, കെ എം സി സി ഖത്തർ കോഴിക്കോട് ജില്ല സെക്രട്ടറി നവാസ് കോട്ടക്കൽ, മീഡിയവൺ പ്രതിനിധി സിറാജ് പള്ളിക്കര തുടങ്ങിയവർ പ്രഭാഷണം നിർവ്വഹിച്ചു.
“വിജയ പാതയിലെ വഴികാട്ടി” എന്ന വിഷയത്തിൽ വിവിധ ജില്ല, ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് മുനീർ ഒഞ്ചിയം (കോഴിക്കോട്), റിയാസ് പട്ല (കാസർഗോഡ്), ഇർഷാദ് തെന്നട ( കണ്ണൂർ), ഉമ്മർ കൂട്ടിലങ്ങാടി (മലപ്പുറം), ഷഫീഖ് അവിയൂർ (സൗത്ത് സോൺ), ഷാഹിദ് ചൂരിയാട് (പാലക്കാട്), മുഹ്സിൻ മന്നത്ത് (വയനാട്), ടി ടി അഷറഫ് (ഈസ്റ്റ് റിഫ), ജംഷീദ് അലി എടകര (മുഹറഖ്),ഇല്യാസ് മുറിച്ചാണ്ടി (ഹമദ് ടൗൺ), റഷീദ് പുത്തൻചിറ(ഇസാടൗൺ), മുത്തലിബ് പൂമംഗലം (ഹൂറ-ഗുദൈബിയ), അബ്ദുൽ മജീദ് കാപ്പാട് (ജിദ് ഹഫ്സ്), അബ്ദുൽ സലാം എ പി ( മനാമ സെൻട്രൽ മാർക്കറ്റ്) തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.പി വി സിദ്ധീഖ് സ്വാഗതവും സഹൽ തൊടുപുഴ നന്ദിയും പറഞ്ഞു.








