മനാമ: ബഹ്‌റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ 2005 ൽ പ്രവർത്തനം ആരംഭിച്ച് 20 വർഷം പിന്നിടുന്ന ഫ്രണ്ട്സ് ഓഫ് അടൂർ ഈ വർഷത്തെ വിഷു-ഈദ്-ഈസ്റ്റർ ആഘോഷവും കുടുംബ സംഗമവും ഷെല്ലാക്കിലുള്ള ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ വച്ച് നടത്തുകയുണ്ടായി. പ്രസ്ഥാനം പ്രസിഡന്റ് ബിനു രാജ് തരകന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ബിജുമോൻ പി. വൈ. ഏവരെയും സ്വാഗതം ചെയ്തു. ഫ്രണ്ട്സ് ഓഫ് അടൂർ ന്റെ സ്ഥാപക പ്രസിഡന്റ് രാജു കല്ലുംപുറം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ടീച്ചർ റിസോഴ്സ് പേഴ്സണും കൗൺസിലറും ആയ ശ്രീമതി ഗ്ലെൻ പ്രിയ ബിജോയ് യുടെ മോട്ടിവേഷണൽ ക്ലാസ് യോഗത്തിലെ പ്രധാന ആകർഷണമായിരുന്നു. രാജേന്ദ്രകുമാർ നായർ, അസീസ് ഏഴംകുളം, സന്തോഷ് തങ്കച്ചൻ, ജോബി കുര്യൻ, റീന മാത്യു എന്നിവർ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സൂരജ് ജോയ് തരകന്റെ നേതൃത്വത്തിൽ വനിതാവേദി അംഗങ്ങളുടെ സഹകരണത്തോടെ വിവിധ കലാപരിപാടികൾ അരങ്ങേറി.ഏഴംകുളം പഞ്ചായത്ത് കൺവീനർ ആയ ബിനു ചാക്കോയ്ക്ക് യാത്രയയപ്പ് നൽകി.
ഫ്രണ്ട്സ് ഓഫ് അടൂർ കുടുംബാംഗമായ ശ്രീമതി രമ്യ മിത്രപുരത്തിന്റെ “പോയ് മറഞ്ഞോട്ടെ” എന്ന കവിതയുടെ പ്രകാശനവും നിർവഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ സുഭാഷ് തോമസ്, സ്റ്റാൻലി എബ്രഹാം, സിബി കെ. ഉമ്മൻ, ജോർജ് കെ.ജോർജ്, ഷാജി മത്തായി, സൈബു ജോൺ, ലൂക്കോസ് ഷാബു, റെജി എം.ചെറിയാൻ, അഖിൽ, വനിതാ വേദി അംഗങ്ങളായ ശോഭ സജി, ഗ്ലാടിസ് ബിനുരാജ്, ഫ്രിമ പ്രമോദ്, വിഷ്ണു പ്രിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറും ആയ വിനോദ് ഡാനിയേല്‍ നന്ദി രേഖപ്പെടുത്തി.