മനാമ :ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ സിഞ്ച് യുണിറ്റ്, കുട്ടികൾക്കായി മലർവാടി ബാലസംഗമം സംഘടിപ്പിച്ചു. നിരവധി കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ഡോക്ടർ ശബാന സുനീർ കുട്ടികളുമായി സംവദിച്ചു.കുട്ടികളുടെ ശാരീരികവും മാനസീകവുമായ വളർച്ചയെ കുറിച്ചും പഠനം എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെ കുറിച്ചും അവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഫിൽസ. എൻ, ഐസ, മുഹമ്മദ് ഇസ്യാൻ, തഹിയ്യ ഫാറൂഖ്, ഹംദാൻ, നുഹ ആൻഡ് ഷുഹ, ഫർഹ എന്നിവർ ഗാനമാലപിച്ചു. ഹാല ബത്തൂൽ ഡാൻസ് ഡാൻസ് അവതരിപ്പിച്ചു. ഹാനി മെഹ്‌വിഷ്, ഇശൽ, ഹൗറ ഫാതിം, മറിയം, ആമിന അനാം, ഹാല ബത്തൂൽ, ഇസ്‌ന സെഹക് എന്നിവരുടെ ഗ്രൂപ്പ് ഡാൻസും സദസ്സിന് മിഴിവേകി.
റമദാനിൽ മുഴുവൻ ദിവസങ്ങളിലും ദുആ പഠിക്കുകയും ചാർട്ട് പൂരിപ്പിക്കുകയും ചെയ്ത കുട്ടികൾക്ക്ള്ള
സമ്മാനങ്ങൾ വിതരണം ചെയ്തു.
ചാർട്ട് പൂരിപ്പിച്ചവരിൽ ജൂനിയർ വിഭാഗത്തിൽ ഫിൽസ. എൻ, സബ്ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് സയാൻ, കിഡ്‌സ് വിഭാഗത്തിൽ മന്നാൻ എന്നിവർ ട്രോഫി കരസ്ഥമാക്കി. മലർവാടി കൺവീനർ റഷീദ സുബൈർ,യുണിറ്റ് കൺവീനർ സകിയ സമീർ,സുനീറ ഷമ്മാസ് , നദീറ ഷാജി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.
സിഞ്ച് യുണിറ്റ് പ്രസിഡന്റ് മെഹറ മൊയ്‌ദീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മലർവാടി കൺവീനർ സകിയ സമീർ സ്വാഗതവും സെക്രട്ടറി സുആദ ഇബ്രാഹിം നന്ദിയും പറഞ്ഞു. സൽമ ഫാത്തിമ പരിപാടി നിയന്ത്രിച്ചു.അസൂറ ഇസ്മായിൽ , സുനീറ എന്നിവർ നേതൃത്വം നൽകി.









