സിനിമാ ലോകം ആകാക്ഷയോടെ കാത്തിരിക്കുന്ന ‘വൃഷഭ’യുടെ ഫസ്റ്റ് ലുക് പോസ്റ്റർ മോഹൽലാൽ പുറത്തുവിട്ടു. യോദ്ധാവിനെപ്പോലെ കൈയിൽ വാളേന്തി നിൽക്കുന്ന മോഹൻലാലാണ് പോസ്റ്ററിലുള്ളത്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ്ലുക് റിലീസ്. ചിത്രം ഒക്ടോബർ 16ന് തിയറ്ററുകളിലെത്തും. നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.
“കാത്തിരിപ്പ് അവസാനിക്കുന്നു. കൊടുങ്കാറ്റ് ഉയർന്നിരിക്കുന്നു. അഭിമാനത്തോടെ, വൃഷഭയുടെ ഫസ്റ്റ് ലുക് പുറത്തുവിടുന്നു. ഇത് എന്‍റെ ആരാധകർക്കായി സമർപ്പിക്കുന്നു. നിങ്ങളുടെ ആത്മാവിനെ ജ്വലിപ്പിക്കുന്നതും വിവിധ കാലങ്ങളിലേക്ക് നയിക്കുന്നതുമായ കഥ. പിറന്നാൾ ദിനത്തിൽ ഫസ്റ്റ്ലുക് പുറത്തുവിടാനായതിൽ ഏറെ സന്തോഷം. നിങ്ങളുടെ സ്നേഹമാണ് എന്‍റെ ഏറ്റവും വലിയ ശക്തി. വൃഷഭ ഒക്ടോബർ 16ന് തിയറ്റുകളിൽ എത്തുന്നു” -ചിത്രം പങ്കുവെച്ച് മോഹൻലാൽ കുറിച്ചു.
The post ‘വൃഷഭ’യുടെ ഫസ്റ്റ്ലുക് പുറത്തുവിട്ട് മോഹൻലാൽ appeared first on Malayalam Express.