
തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയ മികവിലൂടെ ഉയരങ്ങള്‍ താണ്ടിയ നടിയാണ് തൃഷ കൃഷ്ണന്‍. 16ാം വയസില്‍ ആരംഭിച്ച അഭിനയ ജീവിതം 42ല്‍ എത്തിനില്‍ക്കുന്നു. ഇപ്പോഴും മികച്ച വേഷങ്ങളുമായി നടി സിനിമാപ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുകയാണ്. മണിരത്‌നം-കമല്‍ഹാസന്‍ ടീമിന്റെ തഗ് ലൈഫാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിവാഹവുമായി ബന്ധപ്പെട്ട തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് നടി.