മനാമ. കെഎംസിസി ബഹ്‌റൈൻ വാർഷിക കൗൺസിൽ മീറ്റ് ജൂലൈ 5 ശനിയാഴ്ച രാത്രി 8 മണി മുതൽ മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുള്ളങ്ങര എന്നിവർ അറിയിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി സൈതലവി മുഖ്യാതിഥി ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സാമൂഹിക നീതിയുടെ സംഘബോധം എന്ന വിഷയത്തിൽ ആണ് കൗൺസിൽ നടത്തുന്നത്
മുൻകൂട്ടി രജിസ്റ്റർ ചെയ്ത സംസ്ഥാന കൗൺസിലർമാർ പ്രധാന പ്രവർത്തകർ ആയിരിക്കും പരിപാടിയിൽ പങ്കെടുക്കുക.
കെഎംസിസി ഓഫീസിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം കൗൺസിൽ മീറ്റിനു അന്തിമരൂപം നൽകി.
ഗഫൂർ കൈപ്പമംഗലം കൗൺസിൽ മീറ്റ് കോർഡിനേറ്റർ ആയിരിക്കും. സംസ്ഥാന ഭാരവാഹികളായ അസ്‌ലം വടകര, എ പി ഫൈസൽ, ഷാഫി പറക്കട്ട, സലിം തളങ്കര ,സഹീർ കാട്ടാമ്പള്ളി ,അബ്ദുൽ അസീസ്, അഷ്‌റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്‌റഫ് കാട്ടിൽപ്പീടിക, എസ് കെ നാസർ എന്നിവർ പങ്കെടുത്തു.