കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ സംസ്കാര ചടങ്ങിൽ മന്ത്രിമാർ പങ്കെടുക്കാത്തതു ഷോ കാണിക്കാനുള്ള വേദിയല്ലാത്തതിനാലെന്നു മന്ത്രി വിഎൻ വാസവൻ. ചിലർ ചെയ്യുന്നത് പോലെ ഷോ കാണിക്കേണ്ട സ്ഥലമല്ല അത്. അക്കാരണം കൊണ്ടാണ് മന്ത്രിമാർ പൊതുദർശനത്തിന് വരാത്തത്. ഇന്നലെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹം ആംബുലൻസിൽ കയറ്റി വിടുന്നത് വരെ താൻ അവിടെ ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ബിന്ദുവിന്റെ വീട്ടിലെത്തി ധനസഹായം കൈമാറുകയായിരുന്നു അദ്ദേഹം. അതുപോലെ ആശുപത്രി സൂപ്രണ്ട് ഡോ. […]