ടെഹ്റാൻ: ഇസ്രയേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെ ഏകദേശം 60 പേരുടെ ശവസംസ്കാര ചടങ്ങ് ഇറാനിൽ നടന്നു. ഇറാനിയൻ പതാകകളിൽ പൊതിഞ്ഞ മൃതദേഹ പേടകങ്ങളുമായി വിലാപയാത്ര നടത്തിയാണ് സംസ്കാര ചടങ്ങുകൾ തുടങ്ങിയത്. ആയിരങ്ങൾ ആണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തിൽ 600 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഉൾപ്പെട്ടിരുന്നു. അത്രമേൽ വൈകാരിക നിമിഷങ്ങൾക്കാണ് കൂട്ട ശവസംസ്കാര ചടങ്ങ് സാക്ഷ്യം വഹിച്ചത്. അതിനിടെ ഇസ്രയേലിൻറെയും അമേരിക്കയുടെയും […]