സൈലന്റ് ആയി വന്ന് സൂപ്പർ ഹിറ്റായി മാറിയ നിരവധി ചലചിത്രങ്ങളുണ്ട്. അത്തരമൊരു സിനിമയായി മാറിയിരിക്കുകയാണ് ‘സൈയാര’ എന്ന ഹിന്ദി ചിത്രം. സൈയാര ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് പതിനേഴ് ദിവസം വരെയുള്ള കളക്ഷനിൽ 579% ലാഭമാണ് സൈയാര നേടിയിരിക്കുന്നത് എന്ന് കോയ്മോയ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സൂപ്പർ താരങ്ങളില്ലാതെ യുവതാരങ്ങൾ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമാണ് സൈയാര. സൺ ഓഫ് സർദാർ 2, ധടക് 2 എന്നീ സിനിമകൾ മത്സരത്തിന് ഉണ്ടായിട്ടും സൈയാരയ്ക്ക് മികച്ച തുടക്കം ലഭിച്ചു. 17-ാം ദിവസം 8.25 കോടിയാണ് സൈയാര നേടിയത്. മൂന്നാം ശനിയാഴ്ച നേടിയ 7 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 18% ആണ് വളർച്ച.
Also Read: പ്രേംനസീറിന്‍റെ മകനും സിനിമ-സീരിയൽ നടനുമായ ഷാനവാസ് അന്തരിച്ചു
അതേസമയം ചിത്രം ഇന്ത്യയിൽ നിന്നും മാത്രം 305.50 കോടിയുടെ വരുമാനമാണ് നേടിയത്. ഇന്ത്യ ഗ്രോസ് 360.49 കോടിയും. ഇതോടെ ദീപിക പദുക്കോൺ-രൺവീർ സിംഗ് ചിത്രം പദ്മാവത് (300.26 കോടി), സൽമാൻ ഖാന്റെ സുൽത്താൻ (300.45 കോടി) എന്നീ സിനിമകളുടെ ലൈഫ് ടൈം കളക്ഷനെ സൈയാര മറികടന്നു കഴിഞ്ഞു.
The post സൈലന്റായി വന്ന് ഹിറ്റടിച്ച് ‘സൈയാര’; മറികടന്നത് ഈ ചിത്രങ്ങളെ ! appeared first on Express Kerala.