വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപകരമായ പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാരൊ രംഗത്ത്. ഇപ്പോൾ നടക്കുമന്ന റഷ്യ- യുക്രൈൻ യുദ്ധം, പുടിന്റെ യുദ്ധമല്ല മറിച്ച്മോദിയുടെ യുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂംബെർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയത്. റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ നിർത്തുന്നപക്ഷം ചുമത്തിയ 25 ശതമാനം വ്യാപാരത്തീരുവ അമേരിക്ക ഒഴിവാക്കുമെന്നും നവാരൊ കൂട്ടിച്ചേർത്തു. അതുപോലെ ഇന്ത്യയുടെ ചെയ്തികൾ കാരണം അമേരിക്കയിലെ എല്ലാവരും നഷ്ടം അനുഭവിക്കുകയാണെന്നും […]