ന്യൂഡല്‍ഹി: ജപ്പാനില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ഷിക ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച ചൈനയിലെ ടിയാന്‍ജിനില്‍ എത്തി. ഏഴ് വര്‍ഷത്തിന് ശേഷമാണ് മോദി ചൈന സന്ദര്‍ശിക്കാന്‍ എത്തുന്നത്. ചൈനയുടെ വ്യവസായ, വിവരസാങ്കേതിക മന്ത്രി ലീ ലെഷെങ്, ടിയാന്‍ജിന്‍ ഗവണ്‍മെന്റ് ഡയറക്ടര്‍ യു യുന്‍ലിന്‍, ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ആഗസ്റ്റ് 31-നും സെപ്റ്റംബര്‍ 1-നുമാണ് ഉച്ചകോടി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരമാണ് മോദി […]