വാഷിങ്ടൻ: കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കിടെ എച്ച്1 ബി വീസ സമ്പൂർണ അഴിമതിയാണെന്ന വാദവുമായി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും രംഗത്ത്. വിദഗ്ധ വിദേശ തൊഴിലാളികൾ എന്ന പേരിൽ ഇന്ത്യയിൽനിന്നു കുറഞ്ഞ ചെലവിൽ വിദേശ തൊഴിലാളികളെ എടുക്കാൻ കമ്പനികൾക്ക് അനുമതി നൽകുന്നതാണിതെന്നും ഇതു അമേരിക്കൻ തൊഴിലാളികളെ ഇതു ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റിപ്പബ്ലിക്കൻ പാർട്ടി നേതാവുകൂടിയായ ഡിസാന്റിസിന്റെ പ്രസ്താവനയ്ക്കു ഒരു ദിവസം മുൻപ് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും […]