Saturday, August 30, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സി.പി.എം നേതാക്കളെ ‘ചാപ്പകുത്തി’ തോൽപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുമെന്ന് കെ.ടി ജലീൽ !

by News Desk
August 29, 2025
in INDIA
സിപിഎം-നേതാക്കളെ-‘ചാപ്പകുത്തി’-തോൽപ്പിക്കാൻ-ആസൂത്രിത-ശ്രമം-നടക്കുമെന്ന്-കെ.ടി-ജലീൽ-!

സി.പി.എം നേതാക്കളെ ‘ചാപ്പകുത്തി’ തോൽപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുമെന്ന് കെ.ടി ജലീൽ !

മുസ്ലീം ലീഗിൻ്റെ പൊന്നാപുരം കോട്ടകളെ കടപുഴക്കി വീഴ്ത്തി തുടങ്ങിയ വീറുറ്റ ഒരു പോരാട്ട ചരിത്രമാണ് കെ.ടി ജലീലിനുള്ളത്. എക്സ്പ്രസ്സ് കേരളയ്ക്ക് അദ്ദേഹം നൽകിയ അഭിമുഖത്തിൻ്റെ ആദ്യഭാഗം ചുവടെ.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്, വരാൻ പോകുന്ന ഈ തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് നോക്കി കാണുന്നത്?

കേരളത്തിൽ മൂന്നാമതും ഒരു ഇടതുപക്ഷ ജനാധിത്യപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരും എന്നാണ് എന്റെ ഒരു അഭിപ്രായം. കാരണം ഒരു ഭരണത്തുടർച്ച ഇടതുപക്ഷത്തിന് ഉണ്ടായതുകൊണ്ട് ഒരുപാട് സ്ഥായിയായ വികസന പ്രവർത്തനങ്ങൾ ഒരു മഹാ വിപ്ലവം തന്നെ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണ വീഥിയിൽ നടന്നു എന്നുള്ളത് ഏവരും സമ്മതിക്കുന്ന കാര്യമാണ്. അഞ്ച് വർഷം കൂടുമ്പോൾ സർക്കാരുകൾ മാറുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു എന്ന് രണ്ട് വട്ടം തുടർച്ചയായി ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോഴുണ്ടായ നേട്ടങ്ങൾ വ്യക്തമാക്കുന്നു. ഒരു മൂന്നാം തവണ കൂടി ഇടതുപക്ഷത്തിന് അധികാരം ലഭിച്ചാൽ കേരളത്തിൽ അസാധ്യമെന്നു നമ്മൾ കരുതിയിരുന്ന പല പദ്ധതികളും സാധ്യമാക്കി ജനങ്ങൾക്ക് അത് അനുഭവവേദ്യമാക്കാൻ വേണ്ടി സാധിക്കും. അതുകൊണ്ട് തന്നെ വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയെ ജനങ്ങൾ വിജയിപ്പിക്കും. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയിൽ ഐക്യമില്ല. അവർക്ക് വ്യക്തമായ നയങ്ങളില്ല, പരിപാടികളില്ല. മതാന്ധതയുടെ ശക്തികളും വർഗീയത ശക്തികളും അവരെ പല ഘട്ടങ്ങളിലും സ്വാധീനിക്കുന്നു. എല്ലാ അത്തരത്തിലുള്ള ആളുകളും നേതാക്കളും വർഗീയമായി ചിന്തിക്കുന്ന വ്യക്തികളും യുഡിഎഫ് ഭരണകാലമാകുമ്പോൾ സ്വൈര്യ വിഹാരം നടത്തുന്നതാണ് കേരളത്തിന്റെ മുൻ അനുഭവങ്ങൾ.

ALSO READ: അമേരിക്കൻ പ്രൊഡക്ടസ് ‘ഗെറ്റ് ഔട്ട്’! ചൈന ഉണ്ടെങ്കിൽ പിന്നെന്ത് ‘അമേരിക്ക’, ലോകരാജ്യങ്ങൾക്ക് പ്രിയമേറുന്ന ‘മെയ്ഡ് ഇൻ ചൈന’ ആയുധങ്ങൾ

എന്നാൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ അത്തരത്തിലുള്ള ഒരാളും രംഗപ്രവേശം ചെയ്യുന്നില്ല, അവരെല്ലാം ഏതോ ഒരു മാളത്തിൽ ഒളിച്ചിരിക്കുകയാണ്. ആ മാളത്തിൽ നിന്ന് അവർ പുറത്തുവരിക യുഡിഎഫ് എങ്ങാനും അധികാരത്തിൽ വരുമെങ്കിൽ മാത്രമാണ്. അതുകൊണ്ട് തന്നെ, കേരളത്തിന്റെ സാമൂഹിക മതാന്തരീക്ഷം, കലാ-സാംസ്‌കാരിക രംഗം, സ്ഥായിയായ വികസനപ്രവർത്തനങ്ങൾ, ഇവയിലൊക്കെ തന്നെ മതനിരപേക്ഷതയുടെ ഒരു വല്ലാത്ത നിർവൃതി നമുക്ക് ഇടതുപക്ഷ ഭരണത്തിൽ കാണാൻ സാധിക്കും. പാവപ്പെട്ടവർ, സാധാരണക്കാർ, അവരുടെ പ്രശ്നങ്ങൾ, ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതെല്ലം തന്നെ, സമയബന്ധിതമായി അവർക്ക് കൊടുക്കാനും, സമയാസമയങ്ങളിൽ അതിൽ വേണ്ട പരിഷ്കരണങ്ങൾ വരുത്താനും എൽഡിഎഫ് സർക്കാരാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ഇത് ജനങ്ങൾക്ക് അറിയാം.

2011 -16 കാലഘട്ടത്തിൽ അധികാരത്തിലിരുന്ന യുഡിഎഫ് അധികാരത്തിൽ നിന്ന് പോകുമ്പോൾ കേവലം 600 രൂപയായിരുന്നു അന്ന് ക്ഷേമപെൻഷൻ. ആ ക്ഷേമപെൻഷൻ പോലും 18 മാസം കുടിശ്ശിക ആക്കിയിട്ടാണ് അവർ പോയത്. ആ 600, 1600 രൂപയാക്കി ഉയർത്തിയത് ഇടതുപക്ഷ സർക്കാരാണ്. അത് മാസമാസങ്ങളിൽ ജനങ്ങളുടെ കയ്യിൽ ഇപ്പോൾ എത്തിക്കുന്നു. അങ്ങനെ സമൂഹത്തിന്റെ താഴെ തട്ട് മുതൽ മേൽ തട്ട് വരെ, A-Z വികസന കാര്യങ്ങൾ, കലാ-സാംസ്കാരിക പ്രവർത്തന രംഗത്ത് ഉണ്ടാവുന്ന വലിയ വിപ്ലവങ്ങൾ, ഇതെല്ലം തന്നെ സാധ്യമാകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളം ഭരിക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് ഒരു മൂന്നാം ചാൻസ് കൂടുതലാണ് കേരളത്തിൽ.

ALSO READ: വെനിസ്വേല: മയക്കുമരുന്ന് കാർട്ടലോ, അമേരിക്കയുടെ രാഷ്ട്രീയ ലക്ഷ്യമോ? യുദ്ധകാഹളം മുഴക്കി ട്രംപ്!

പിണറായി സർക്കാരിൻ്റെ ഭരണത്തെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഒരിക്കലും നടക്കില്ല എന്ന് നമ്മൾ കരുതിയിരുന്ന പദ്ധതിയാണ് നാഷണൽ ഹൈവേ വികസനം. അത് കേരളത്തിൽ നടക്കില്ല, കാരണം കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ, 45 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കുക എന്ന് പറഞ്ഞാൽ, അത് ഒരു വല്ലാത്ത ടാസ്ക്ക് ആയിരുന്നു. ആ ഒരു ടാസ്ക്ക് എത്ര ഭംഗിയായാണ് പിണറായി വിജയൻ സർക്കാർ പൂർത്തിയാക്കിയത്. 2500 ഏക്കറിലധികം ഭൂമിയാണ് കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഏറ്റെടുത്തത്. 22000 കോടി രൂപയാണ് സ്ഥലത്തിന് മാത്രമായിട്ട് കൊടുത്തത്. അതിൽ 6000 കോടി രൂപ സംസ്ഥാന സർക്കാരിന്റെ സംഭാവനയായിരുന്നു. ഇപ്പോൾ അതിന്റെ പണി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. മലബാറിൽ ഏതാണ്ട് നാഷണൽ ഹൈവേയുടെ പ്രവർത്തങ്ങൾ അതിന്റെ പൂർണതയിലേക്ക് പ്രവേശിക്കുകയാണ്. എന്തായാലും ജനുവരി, ഫെബ്രുവരി, മാർച്ച് മാസത്തിനുള്ളിൽ, നല്ലൊരു ശതമാനം നാഷണൽ ഹൈവേയുടെ പ്രവർത്തനം പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

ഇത് മാത്രമല്ല, വിഴിഞ്ഞം പോർട്ട്. ആ പദ്ധതിയെ അട്ടിമറിക്കാൻ യുഡിഎഫ് മതനേതാക്കളെയായിരുന്നു രംഗത്തിറക്കിയത്. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ അക്രമിക്കപ്പെട്ടതും, നിരവധി പൊലീസുകാരെ അതിക്രൂരമായി മർദിച്ചതും, യഥാർത്ഥത്തിൽ അവർ ഉദേശിച്ചത് അവിടെ ഒരു വലിയ വെടിവെപ്പാണ്, അങ്ങനെ നിരവധി ആളുകളുടെ മരണമാണ്. അത് ചൂണ്ടിക്കാണിച്ചുകൊണ്ട് കേരളമാസകലം ഒരു പ്രക്ഷോഭം. അങ്ങനെ വിഴിഞ്ഞം തുറമുഖത്തിന് കടിഞ്ഞാൺ ഇടുക എന്നതായിരുന്നു അതുകൊണ്ടൊക്കെ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ പിണറായി വിജയന്റെ നയതന്ത്ര പരമായിട്ടുള്ള ഇടപെടൽ അത്തരമൊരു സംഭവം ഉണ്ടാകാതിരിക്കുന്നതിന് ഹേതുവാകുകയുണ്ടായി. വിഴിഞ്ഞം പോർട്ട് യാഥാർഥ്യമാക്കിയത് ഇടതുപക്ഷ സർക്കാരിന് രണ്ടാമൂഴം കിട്ടിയത് കൊണ്ടാണ്.

ALSO READ: വരുമാനം ഇല്ല, ആകെയുള്ളത് ചെലവ് മാത്രം! ഇന്ത്യയുടെ കയറ്റുമതി തടസ്സപ്പെട്ടതോടെ ബംഗ്ലാദേശ് പൂട്ടിട്ടത് നാല് തുറമുഖങ്ങൾക്ക്

കൊച്ചി-ഇടമൺ പവർ ഹൈവേ. 350 – 400 കിലോമീറ്ററായിരുന്നു അത്. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് ഈ പവർ ഹൈവേ വലിക്കാൻ പലരും സമ്മതിച്ചിരുന്നില്ല. വലിയ ഇലക്ട്രിക്ക് ലൈൻ ആണ് വലിക്കുന്നത്. സ്വാഭാവികമായും പലരുടെയും എസ്റ്റേറ്റുകളിലൂടെയും മതസ്ഥാപനങ്ങളുടെ മുകളിലൂടെയും അവരുടെ എസ്റ്റേറ്റുകളിലൂടെയും ഭൂമികളിലൂടെയുമൊക്കെയായിരിക്കും. അങ്ങനെയല്ലാതെ നമുക്ക് കേരളത്തിൽ ഇലക്ട്രിക്ക് ലൈൻ വലിക്കാൻ കഴിയില്ല. അതിന്റെ പേരിലാണ് അതൊക്കെ നിർത്തിവെക്കപ്പെട്ടത്. പക്ഷെ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം അത് തുടങ്ങി പൂർത്തിയാക്കാനുള്ള നടപടികളാണ് എടുത്തത്. അങ്ങനെ കൊച്ചി-ഇടമൺ ഹൈവേ യാഥാർഥ്യമാക്കാൻ സാധിച്ചതുകൊണ്ടാണ് കടുത്ത ചൂടിലും നമുക്ക് പവർ കട്ടില്ലാതെ മുന്നോട്ട് പോകാൻ സാധിച്ചത്. ഇടതുപക്ഷ സർക്കാർ അല്ലായിരുന്നുവെങ്കിൽ കൊച്ചി-ഇടമൺ ഹൈവേ യാഥാർഥ്യമാക്കാൻ കഴിയുമായിരുന്നില്ല. കാരണം പിന്തിരിപ്പൻ ശക്തികൾക്കുമുന്നിൽ യുഡിഎഫ് സർക്കാർ മുട്ട് മടക്കും. തർക്കമില്ല.

അതുപോലെ തന്നെ നമ്മുടെ ഗെയിൽ വാതക പൈപ്പ് ലൈൻ. മംഗലാപുരം മുതൽ കൊച്ചി വരെ. അതും നടക്കില്ല എന്നാണ് ആളുകളൊക്കെ കരുതിയത്. പക്ഷെ അതും യാഥാർഥ്യമാക്കിയത് ഇടതുസർക്കാരിന്റെ ഇച്ഛാശക്തിയാണ്. ഭൂമിക്കടിയിലൂടെ ഈ ലൈൻ വന്നാൽ ഭൂമി പൊട്ടിത്തെറിക്കും. ഹിരോഷിമയാകും, നാഗസാക്കിയാകും എന്നൊക്കെ പറഞ്ഞുകൊണ്ട് വലിയ തോതിലാണ് ആളുകളെ യുഡിഎഫ് ഇളക്കിവിട്ട്, അവര് രംഗത്തുണ്ടായിരുന്നത്. പക്ഷെ കർക്കശമായ നിലപാടുകളിലൂടെ, എന്നാൽ അവർക്ക് നൽകേണ്ട നഷ്ടപരിഹാരം വ്യക്തമായും കൃത്യമായും നൽകി. അങ്ങനെ ജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്താണ് ഈ പദ്ധതികളെല്ലാം, ഒരാളുടെയും കണ്ണുനീരുകൾ വീണു കുതിരാത്ത മണ്ണിലൂടെയാണ് നാഷണൽ ഹൈവേ ആയാലും, കൊച്ചി-ഇടമൺ പവർ ഹൈവേ ആയാലും, വിഴിഞ്ഞം പോർട്ട് ആയാലും ഗെയിൽ വാതക പൈപ്പ് ലൈൻ ആയാലും നമുക്ക് നമ്മുടെ സംസ്ഥാനത്ത് യാഥാർഥ്യമാക്കാൻ സാധിച്ചത്. നമ്മുടെ പൊതുവിദ്യാലയങ്ങൾ, വളരെ ശാക്തീകരിക്കപ്പെട്ടിരിക്കുന്നു. ഇക്കാലമത്രയും, പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ ഉണ്ടായിരുന്നില്ല, മലയാളം മീഡിയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് കേരളത്തിൽ എല്ലാ ഹൈസ്കൂളുകളിലും എല്ലാ എയ്ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ ആരംഭിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, നല്ല ക്ലാസ്റൂമുകൾ വന്നു, നല്ല സംവിധാനങ്ങളുണ്ടായി. അപ്പോൾ രണ്ട് ഡിവിഷനുകൾ ഉണ്ടെങ്കിൽ ഒന്ന് മലയാളം ബാച്ചും, ഒന്ന് ഇംഗ്ലീഷ് മീഡിയം ബാച്ചും ആക്കാം എന്നുള്ള നിയമം പ്രവർത്തികമാക്കപ്പെട്ടു.

ALSO READ: ഇങ്ങനെയും മനുഷ്യരോ! ലൈംഗികാസക്തി കുറയ്ക്കാനും കന്യകാത്വം നിലനിർത്താനും നവജാത ശിശുവിൽ ചേലാകർമം ചെയ്തു; ഒടുവിൽ ചോരവാർന്ന് മരണം

പൊതുവിദ്യാലയങ്ങൾ ശക്തിപ്പെട്ടതോടുകൂടി, അൺ എയ്ഡഡ് സ്കൂളുകൾ കുറെയൊക്കെ പൂട്ടേണ്ട അവസ്ഥയിലേക്ക് വന്നു. നമ്മുടെ നാടിന്റെ മതനിരപേക്ഷത പ്രചരിപ്പിക്കാനുള്ള ഏറ്റവും നല്ല ഉപാധി എന്നുപറയുന്നത് നമ്മുടെ പൊതുവിദ്യാലയങ്ങളാണ്. പൊതുവിദ്യാലയങ്ങൾ ശുഷ്കമായാൽ അത് കുട്ടികളുടെ എണ്ണക്കുറവ് മൂലം പൂട്ടപ്പെട്ടാൽ നഷ്ടമാകുന്നത് നമ്മുടെ സെക്കുലർ ആശയത്തിനാണ്. ലക്ഷോപലക്ഷം കുട്ടികൾ, ഏതാണ്ട് 8 ലക്ഷത്തിലധികം കുട്ടികളാണ് പൊതുവിദ്യാലയങ്ങൾ ശാക്തീകരിക്കപ്പെട്ടതോടെ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലെത്തിയത്. ഈ 8 ലക്ഷം കുട്ടികളെ മതനിരപേക്ഷതയുടെ പാതയിൽ കൊണ്ടുപോകാൻ സാധിച്ചു എന്നതിന്റെ പേരിലാകും പിണറായി സർക്കാർ ചരിത്രത്തിൽ അടയാളപ്പെടുത്തുക.

ആരോഗ്യരംഗത്തുണ്ടായ മാറ്റം. മെഡിക്കൽ കോളേജുകൾ പുതിയതായിട്ടുണ്ടായി, അതുപോലെ തന്നെ നമ്മുടെ എല്ലാ പ്രൈമറി ഹെൽത്ത് സെന്ററുകളും കാര്യക്ഷമമായി പ്രവർത്തിച്ചുതുടങ്ങി. ഈ ഗവൺമെന്റ് അധികാരത്തിൽ വരുന്നതുവരെ, എന്നുവെച്ചാൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതുവരെ, സാധാരണ നമ്മുടെ നാട്ടിൽ പുറങ്ങളിലുള്ള പ്രൈമറി ഹെൽത്ത് സെന്ററുകൾ ഉച്ചവരെ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. ഉച്ചക്ക് ശേഷം ഒരു ഡോക്ടറെ, ഈ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ, ഉച്ചക്ക് ശേഷം അവിടെ വരുന്ന രോഗികളെ പരിശോധിക്കാൻ നിയമിക്കാനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകിക്കൊണ്ട് ചരിത്രപരമായ ഒരു തീരുമാനം കൈക്കൊണ്ടത് ഒന്നാം പിണറായി സർക്കാരാണ്. അന്ന് തദ്ദേശ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി ഈ വിനീതനാണ്. ഞങ്ങളാണ് അന്ന് ഉച്ചക്ക് ശേഷം വരുന്ന രോഗികളെ സർക്കാർ ആശുപത്രിയിൽ, പ്രത്യേകിച്ച് പ്രൈമറി ഹെൽത്ത് സെന്ററുകളിൽ പരിശോധിക്കാൻ, പഞ്ചായത്തുകൾക്ക് അവരുടെ ഫണ്ട് ഉപയോഗിച്ചുകൊണ്ട് ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കൽ സ്റ്റാഫിനെയും വെക്കാനുള്ള അധികാരം നൽകിയത്. അതോടുകൂടി വൈകുന്നേരം വരെ, 2 മുതൽ 6 വരെ നമ്മുടെ പ്രൈമറി ഹെൽത്ത് സെന്ററുകൾ സാധാരണക്കാരായ രോഗികളുടെ മുന്നിൽ തുറന്നിടപ്പെട്ടു. 150 ഉം 200 ഉം രോഗികളാണ് ഉച്ചക്ക് ശേഷം ഇപ്പോൾ നമ്മുടെ പല ആശുപത്രികളിലും വന്നുകൊണ്ടിരിക്കുന്നത്. അപ്പോൾ ഇങ്ങനെയുള്ള കേരളത്തിന്റെ വികസന മുന്നേറ്റ വഴിയിലെ നാഴികക്കല്ലുകളെന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന നിരവധി സംഭവങ്ങൾ നമുക്ക് ചൂണ്ടിക്കാണിക്കാൻ വേണ്ടി സാധിക്കും. അങ്ങനെയുള്ള ഒരു സർക്കാരിനെ മാറ്റിനിർത്തേണ്ട യാതൊരു ആവിശ്യവും കേരളത്തിലെ ജനങ്ങൾക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്.

ALSO READ: പുകഞ്ഞ കൊള്ളി പുറത്ത്! വിനയായത് ഫോൺ സംഭാഷണം; പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പെറ്റോങ്‌ടാർൺ ഷിനവത്രയെ നീക്കി തായ്‌ലൻഡ് കോടതി

അമിത് ഷാ പറഞ്ഞിരിക്കുന്നത് 2026-ൽ ബിജെപി കേരളത്തിൽ അധികാരത്തിൽ വരുമെന്നാണ്, അതേ കുറിച്ച് എന്താണ് അഭിപ്രായം?

2026-ൽ എന്നല്ല, കേരളത്തിൽ ബിജെപി ഒരുകാലത്തും അധികാരത്തിൽ വരും എന്ന് എനിക്ക് തോന്നുന്നില്ല. കാരണം കേരളത്തിലെ ജനങ്ങൾ ബിജെപിയുടെ രാഷ്ട്രീയത്തെ അംഗീകരിക്കുന്നവരല്ല. ബിജെപിയുടെ രാഷ്ട്രീയം വർഗീയ രാഷ്ട്രീയമാണ്. അത് പലരെയും ഒറ്റപ്പെടുത്തി നാടുകടത്തുന്ന രാഷ്ട്രീയമാണ്. ആ ഒരു രാഷ്ട്രീയത്തോട് കേരളം എക്കാലത്തും വിയോജിച്ച് നിന്നിട്ടേയുള്ളു. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ, അവ ശക്തിപ്പെടുന്നിടത്തോളം കാലം ബിജെപിക്ക് കേരളത്തിൽ അധികാരത്തിൽ എത്തുക എന്നുള്ളത് വളരെ വലിയ ഒരു കടമ്പയാണ്. കേരളത്തിൽ നാമമാത്രമായിട്ടുള്ള സീറ്റുകൾ പോലും ബിജെപിക്ക് ലഭിക്കുക എന്നുള്ളത് അസാധ്യമാണെന്നാണ് എന്റെ ഒരു വിശ്വാസം. ഉണ്ടായിരുന്ന ഒരു സീറ്റും, കേരളത്തിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി ശ്രീ. ശിവൻകുട്ടി പൂട്ടുന്ന നിലയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായത്.

ബിജെപിക്ക് ഏറ്റവും കൂടുതൽ വളർച്ച കൈവന്ന കാലം കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. ഇനി അവരുടെ ഗ്രാഫ് താഴേക്ക് പോകാനാണ് എല്ലാ സാധ്യതകളും. ഒന്നാമതായി, വിശ്വസിക്കാൻ കൊള്ളാവുന്ന നേതാക്കളുടെ അഭാവം ബിജെപിയെ കേരളത്തിൽ അലട്ടുന്നു. വ്യക്തിശുദ്ധിയും അതുപോലെ, ധാർമികതയും, സാമ്പത്തികമായിട്ടുള്ള സത്യസന്ധതയും പുലർത്തുന്ന ബിജെപി നേതാക്കളുടെ എണ്ണം തുലോം കുറവാണ് കേരളത്തിൽ. അതുകൊണ്ട് തന്നെ അടിച്ചേൽപ്പിക്കുന്ന സ്ഥാനാർത്ഥികളെ ജയിപ്പിക്കുക എന്ന ഒരു രീതിയിലേക്ക് കേരളത്തിലെ ജനങ്ങൾ പോവില്ല. ബിജെപിയുടെ മതാന്ധതയുടെയും വർഗീയതയുടെയും രാഷ്ട്രീയം കേരളം ഒരു ഘട്ടത്തിലും അംഗീകരിക്കില്ല, 2026-ൽ എന്നുമാത്രമല്ല, ലോകാവസാനം വരെ ബിജെപി കേരളത്തിൽ അധികാരത്തിൽ വരാനുള്ള സാധ്യത കുറവാണ്, ഇല്ല.

ALSO READ: കാഞ്ചീപുരത്തിൽ നിന്നു ടോക്ക്യോവരെ! ബോധിധർമ്മനും ദരുമയും; ഇന്ത്യയുടെ പാരമ്പര്യം ജപ്പാനിൽ ഭാഗ്യചിഹ്നമായ കഥ

തൃശൂരിൽ സുരേഷ് ഗോപി വിജയിക്കാനുള്ള കാരണം എന്തായിരിക്കും?

തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത്, ഒരു സിനിമാക്കാരൻ എന്നുള്ള നിലയിൽ അദ്ദേഹത്തിന് ഒരു പേരുണ്ടായിരുന്നു. ആ പേരുപയോഗിച്ചാണ് അദ്ദേഹം പ്രചരണം നടത്തിയത്. വളരെ വലിയ മുന്നൊരുക്കങ്ങളുണ്ടായി. എന്നാൽ വോട്ടർ പട്ടികയിൽ വലിയ കൃത്രിമം നടന്നതായും ഇപ്പോൾ ആരോപണം ഉയർന്നുവരുന്നുണ്ട്. ബിജെപിയുടെ പല ആളുകളും, സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിൽ വോട്ടുള്ളവർ, വ്യാപകമായി വലിയ ഹൗസിങ് കോളനികളെ, വലിയ ഫ്ലാറ്റ് കോംപ്ലെക്‌സുകളെ ഒക്കെത്തന്നെ മുൻനിർത്തി, വോട്ടുകൾ തൃശൂർ പാർലമെന്റ് മണ്ഡലത്തിലേക്ക് മാറ്റി ചേർക്കുകയുണ്ടായി. അങ്ങനെ കൃത്രിമമായിട്ടുള്ള ബിജെപിയുടെ ജയിക്കാനുള്ള അടവുകൾ അവിടെ കേന്ദ്രീകരിച്ച് അവർ നടത്തി. എന്നാൽ അതോടൊപ്പം തന്നെ സുരേഷ്‌ ഗോപി ഒരു സിനിമ സ്റ്റാർ എന്ന നിലയിൽ, മലയാള സിനിമാരംഗത്ത് ഏറെ പേരെടുത്ത ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ആ പേരും ബിജെപിയുടെ ഈ കൃത്രിമമായിട്ടുള്ള വോട്ടുണ്ടാക്കിയുള്ള ഇടപെടലും, അതാണ് യഥാർത്ഥത്തിൽ അവിടത്തെ ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചത്.

തൃശൂരിൽ കോൺഗ്രസിന്റെ ഏതാണ്ട് ഒരു ലക്ഷത്തോളം വോട്ടുകൾ, മുൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കിട്ടിയ വോട്ടുകൾ, ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നഷ്ടപ്പെട്ടു. അങ്ങനെ വ്യാപകമായി യുഡിഎഫിന്റെ വോട്ടുകൾ ബിജെപിയിലേക്ക് പോയി. അതായത് കോൺഗ്രസുകാരായിട്ടുള്ള ആളുകളുടെ വോട്ടുകളാണ് പോയത്. ഒരുപക്ഷെ, സുരേഷ് ഗോപിയിലെ സിനിമ നടനായിട്ടുള്ള ആ ഒരു വ്യക്തിക്ക്, ആ ഒരു കലാകാരന് കോൺഗ്രസിൽ ആഭിമുഖ്യമുള്ള ആളുകൾ വോട്ട് ചെയ്തതാവാമത്. ഒരിക്കലുമത് ബിജെപിക്കാരന് കിട്ടിയ വോട്ടായിട്ട് കാണാൻ കഴിയില്ല. കേരളത്തിൽ മറ്റൊരു ബിജെപിക്കാരനും വിജയത്തിന്റെ അയലത്തുപോലും എത്താൻ സാധിച്ചില്ല എന്നുള്ളത് ഇത് വ്യക്തമാക്കുന്നു.

ALSO READ: ബുദ്ധമതത്തിൽ നിന്ന് ബുള്ളറ്റ് ട്രെയിനിലേക്ക്: ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ യാത്ര

വെള്ളാപ്പള്ളി നടേശൻ്റെ മുസ്ലീം – ക്രിസ്ത്യൻ വിഭാഗത്തിന് എതിരായി നടത്തുന്ന പ്രതികരണത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?

വെള്ളാപ്പള്ളി നടേശനെപ്പോലുള്ള ഉത്തരവാദിത്തപ്പെട്ട ആളുകൾ, തെറ്റിദ്ധാരണ ജനിപ്പിക്കുന്ന, ദുർവ്യാഖ്യാനം ചെയ്യാനിടയുള്ള വാക്കുകൾ, സംസാരങ്ങൾ, അഭിപ്രായ പ്രകടനങ്ങൾ നടത്താൻ പാടില്ലാത്തതാണ്. അതെ നാണയത്തിൽ ഇപ്പുറത്തുള്ള ആളുകളും അങ്ങനെയനുള്ള പ്രസ്താവനകൾ നടത്തിയാലുണ്ടാകുന്ന ഭവിഷ്യത്ത് എന്താവും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. അത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയാൽ മാത്രമേ ഏതെങ്കിലും സമുദായത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനാവൂ എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. അത് മുസ്ലീങ്ങളിലായാലും ശരി. വെള്ളാപ്പള്ളി നടേശനെപ്പോലെ സംസാരിക്കുന്ന മുസ്ലിം പക്ഷത്തുള്ള ആളുകളുമുണ്ട്. എപ്പോഴും മുസ്ലിം, മുസ്ലിം, അവരുടെ പ്രശ്നങ്ങൾ, അവരുടെ കാര്യങ്ങൾ, ഇതുമാത്രം പറയുന്ന ആളുകൾ. നമ്മളീ രാജ്യത്തുള്ള മുഴുവൻ ജനങ്ങളുടെയും പ്രശ്നങ്ങളാണ് പറയേണ്ടത്. ആ ജനങ്ങളുടെ ഒരു ഭാഗമാണ് മുസ്ലീങ്ങൾ. ആ നിലക്ക് അധസ്ഥിതർ, മുസ്ലീങ്ങൾ, അവർക്കും അവകാശങ്ങൾ കിട്ടേണ്ടതാണ്. അവർക്കും അവരുടേതായ ന്യായമായും ലഭിക്കേണ്ടതാണ്. എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ അവകാശങ്ങൾ ലഭിച്ച് നമ്മുടെ സംസ്ഥാനം മുന്നോട്ട് പോകുമ്പോഴാണ് ഈ സംസ്ഥാനത്തിന് ശരിയായ വഴിയിലൂടെ സഞ്ചരിക്കുന്നു എന്ന് അവകാശപ്പെടാൻ സാധിക്കുക, അങ്ങനെ കരുതാൻ കഴിയുക.

നിയമസഭാ തിരഞ്ഞെടുപ്പിൽ, ചില സി.പി.ഐ.എം നേതാക്കളുടെ തോൽവി ഉറപ്പാക്കാൻ ആർ.എസ്.എസ് ശ്രമിക്കുമെന്ന ഒരു പ്രചരണം നടക്കുന്നുണ്ട്, അതിനുള്ള സാധ്യത ഉണ്ടോ?

ആ ഒരു സാധ്യത തള്ളിക്കളയാൻ വയ്യ, കാരണം പ്രഗത്ഭരായ, മതനിരപേക്ഷ വാദികളാണ് മുഴുവൻ സി.പി.ഐ.എമ്മിന്റെ നേതാക്കന്മാരും. അവരിൽ നന്നായി സംസാരിക്കുന്നവരുണ്ട്, എഴുതുന്നവരുണ്ട്, നല്ല നേതൃപാടവം ഉള്ളവരുമുണ്ട്. അവരെപോലുള്ള ആളുകൾ കേരളത്തിന്റെ രാഷ്ട്രീയത്തിൽ വിലസി നിൽക്കുന്നത് ഏറ്റവുമധികം അസ്വസ്ഥമാക്കുന്നത് ആർ.എസ്.എസിനെയും ബിജെപിയെയുമാണ്. അതുകൊണ്ട് തന്നെ അവർ അങ്ങനെയൊരു തീരുമാനമെടുത്താൽ അത്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വരാജിനെ തോൽപ്പിക്കുക എന്നത് അതിന്റെ ഭാഗമായി നടന്നതാണ്.

ALSO READ: അമേരിക്കയ്ക്ക് നാണക്കേട്! ചെറിയ സാങ്കേതിക പിഴവിൽ തകർന്നത് ടെക്നോളജി കിരീടം: F-35 വിമാനം ഒരു ദുരന്തകഥയാവുന്നു?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റ് പല സ്ഥാനാർഥികളെയും തോൽപ്പിക്കാൻ, ബിജെപി-ആർ.എസ്.എസ് പ്രതിനിധികൾ ശ്രമിക്കുകയുണ്ടായി. എന്നാൽ അത് നടന്നില്ല. സ്വരാജിന്റേത് മാത്രമാണ് അവർക്ക് വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞത്. കാരണം സ്വരാജ് കേരളത്തിന്റെ മതനിരപേക്ഷ നാവാണ്. സ്വരാജിന്റെ പ്രസംഗങ്ങളാവട്ടെ, എഴുത്താവട്ടെ, എല്ലാം. ആ കാര്യത്തിൽ ഒരു സംശയവുമില്ല. അപ്പോൾ വരുന്ന തിരഞ്ഞെടുപ്പിലും അങ്ങനെയുള്ള പ്രഗത്ഭരായിട്ടുള്ള ആളുകളെ ചാപ്പകുത്തി തോൽപ്പിക്കാൻ അവർ ശ്രമിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.

മുസ്ലീം ലീഗിൻ്റെ ഡൽഹി ഓഫീസിൻ്റെ ഉദ്ഘാടനത്തിന് പ്രിയങ്ക ഗാന്ധി പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും?

മുസ്‌ലിം ലീഗുകാർക്ക് ഇപ്പോഴും കോൺഗ്രസിനെ മനസിലായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. കോൺഗ്രസ് വാളയാറിനപ്പുറത്ത് മുസ്‌ലീം ലീഗിനെ അംഗീകരിക്കുന്ന പ്രശ്നമില്ല. തമിഴ്‌നാട്ടിൽ കോൺഗ്രസ്, ഡിഎംകെ മുന്നണിയിലാണ്, മുസ്‌ലിം ലീഗും അതെ. അവിടെ കോൺഗ്രസായിരുന്നു മുന്നണിക്ക് നേതൃത്വം കൊടുത്തിരുന്നതെങ്കിൽ മുസ്‌ലിം ലീഗിനെ മുന്നണിയിൽ കൂട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. അതിന്റെ തെളിവാണ് കർണാടകയിൽ, കേരളത്തോട് തൊട്ടടുത്ത് കിടക്കുന്ന മറ്റൊരു സംസ്ഥാനമാണ് കർണാടക. അവിടെ കോൺഗ്രസ് ഉൾക്കൊള്ളുന്ന മുന്നണിയിൽ അവർ മുസ്‌ലിം ലീഗിനെ സഖ്യകക്ഷിയാക്കിയിട്ടില്ല. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമാക്കിയിട്ടില്ല. കേരളത്തിൽ മുസ്‌ലീം ലീഗിനെ അവഗണിക്കാൻ പറ്റാത്ത ഒരു ശക്തിയാണ് എന്നുള്ള ബോധ്യമവർക്കുള്ളതുകൊണ്ടാണ് അവർ ലീഗിനെ അംഗീകരിക്കുന്നത്, ഏതൊരു ഘട്ടത്തിൽ മുസ്‌ലീം ലീഗിന്റെ പിന്തുണ ഇല്ലാതെ കേരളത്തിൽ ജയിക്കാൻ സാധിക്കും, ആ നിമിഷം അവർ മുസ്‌ലീം ലീഗിനെ ഒഴിവാക്കും.

ALSO READ: ഈ നേട്ടം കൈവരിക്കാൻ ഇന്ത്യയ്ക്ക് ഇനി വേണ്ടത് വെറും 14 വർഷം മാത്രം…

പ്രിയങ്ക ഗാന്ധിയോ, രാഹുൽ ഗാന്ധിയോ, കോൺഗ്രസിന്റെ ഏതെങ്കിലും മുതിർന്ന നേതാക്കളോ അവിടേക്ക് വന്നില്ല. അവിടേക്ക് വന്നത് മലയാളിയായിട്ടുള്ള കെ സി വേണുഗോപാലാണ്. കെ സി വേണുഗോപാൽ വരുന്നു എന്നുള്ളത്, ഒരു കോൺഗ്രസ് നേതാവ് വരുന്നു എന്നുള്ളതിനേക്കാൾ കേരളത്തിലെ ലീഗിന്റെ ഘടക കക്ഷിയായിട്ടുള്ള കോൺഗസ് പാർട്ടിയിലെ ഒരു നേതാവ്, ലീഗുകാർ പലതവണ വോട്ട് ചെയ്ത വിജയിപ്പിച്ച ഒരാൾ വരുന്നു എന്നെ അതുകൊണ്ട് അർത്ഥമാക്കേണ്ടതുള്ളൂ. അപ്പോൾ ഡൽഹിയിലെ ലീഗിന്റെ ആസ്ഥാനമന്ദിരം, ലീഗ് വളരെ ആറ്റുനോറ്റ് സംഘടിപ്പിച്ച പരിപാടിയാണത്. ആ പരിപാടിയിലേക്ക് കോൺഗ്രസിന്റെ ഒരു നേതാവും തിരിഞ്ഞു നോക്കാതിരുന്നത് ലീഗിനോട് ആത്യന്തികമായി കോൺഗ്രസ് പുലർത്തുന്ന സമീപനത്തിന്റെ മികച്ച ഉദാഹരണമാണ്.

അഭിമുഖം തയ്യാറാക്കിയത്: ശ്രീരശ്മി ജി.എസ്

വീഡിയോ കാണാം..

The post സി.പി.എം നേതാക്കളെ ‘ചാപ്പകുത്തി’ തോൽപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുമെന്ന് കെ.ടി ജലീൽ ! appeared first on Express Kerala.

ShareSendTweet

Related Posts

ട്രംപിന്-പിന്നാലെ-ഡോളറിനും-പുല്ലുവില!-റഷ്യയും-ചൈനയും-തമ്മിൽ-‘മച്ചാ-മച്ചാ’-ബന്ധം;-പുതിയ-ലോകം-ഇവിടെ-ഉദയം-ചെയ്യുന്നു
INDIA

ട്രംപിന് പിന്നാലെ ഡോളറിനും പുല്ലുവില! റഷ്യയും ചൈനയും തമ്മിൽ ‘മച്ചാ-മച്ചാ’ ബന്ധം; പുതിയ ലോകം ഇവിടെ ഉദയം ചെയ്യുന്നു

August 30, 2025
എസ്‌സി‌ഒ-ഉച്ചകോടിക്ക്-ടിയാൻജിൻ-തയ്യാറെടുക്കുമ്പോൾ;-ചൈനയുടെ-നീക്കത്തിന്-പിന്നിൽ-ഒളിഞ്ഞിരിക്കുന്നതെന്ത്?
INDIA

എസ്‌സി‌ഒ ഉച്ചകോടിക്ക് ടിയാൻജിൻ തയ്യാറെടുക്കുമ്പോൾ; ചൈനയുടെ നീക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്ത്?

August 30, 2025
വ്യാജ-തിരിച്ചറിയൽ-കാർഡ്-കേസ്;-രാഹുൽ-ചോദ്യം-ചെയ്യലിന്-ഹാജരാകില്ല
INDIA

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല

August 30, 2025
പല്ല്-തേയ്ക്കുന്നതിലെ-ഏറ്റവും-പ്രധാനപ്പെട്ട-കാര്യങ്ങളിലൊന്ന്-നമ്മൾ-പലപ്പോഴും-മറന്നുപോകും!-ശ്രദ്ധിക്കുക
INDIA

പല്ല് തേയ്ക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് നമ്മൾ പലപ്പോഴും മറന്നുപോകും! ശ്രദ്ധിക്കുക

August 30, 2025
അസമിൽ-ജയിൽ-ചാടി-രക്ഷപ്പെട്ട-പോക്സോ-കേസ്-പ്രതികൾ-അറസ്റ്റിൽ;-പിടിയിലായത്-കർണാടകയിലെ-ചിക്കമം​ഗളൂരുവിൽ-നിന്ന്
INDIA

അസമിൽ ജയിൽ ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതികൾ അറസ്റ്റിൽ; പിടിയിലായത് കർണാടകയിലെ ചിക്കമം​ഗളൂരുവിൽ നിന്ന്

August 29, 2025
ഓണാഘോഷത്തിനിടെ-മദ്യപിച്ച്-പ്ലസ്ടു-വിദ്യാർത്ഥികൾ;-ആശുപത്രിയിൽ-പ്രവേശിപ്പിച്ചു
INDIA

ഓണാഘോഷത്തിനിടെ മദ്യപിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

August 29, 2025
Next Post
ഓണാഘോഷത്തിനിടെ-മദ്യപിച്ച്-പ്ലസ്ടു-വിദ്യാർത്ഥികൾ;-ആശുപത്രിയിൽ-പ്രവേശിപ്പിച്ചു

ഓണാഘോഷത്തിനിടെ മദ്യപിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അസമിൽ-ജയിൽ-ചാടി-രക്ഷപ്പെട്ട-പോക്സോ-കേസ്-പ്രതികൾ-അറസ്റ്റിൽ;-പിടിയിലായത്-കർണാടകയിലെ-ചിക്കമം​ഗളൂരുവിൽ-നിന്ന്

അസമിൽ ജയിൽ ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതികൾ അറസ്റ്റിൽ; പിടിയിലായത് കർണാടകയിലെ ചിക്കമം​ഗളൂരുവിൽ നിന്ന്

ഇന്നത്തെ-രാശിഫലം:-2025-ആഗസ്റ്റ്-30-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 30 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എതിര്‍ഭാഗത്തും സമാന ആരോപണങ്ങള്‍ നേരിടുന്നവരുണ്ടല്ലോ; അവര്‍ക്കില്ലാത്ത എന്തു പ്രശ്‌നമാണ് രാഹുലിനുള്ളത് ; എല്ലാവര്‍ക്കും തുല്യനീതിവേണം, പൂര്‍ണ്ണ പിന്തുണയുമായി അടൂര്‍ പ്രകാശ് എംപി
  • നെഹ്‌റുട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാക്കന്മാരായി ; ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പിന്നിലാക്കി ; കഴിഞ്ഞ ചാംപ്യന്‍ പള്ളാത്തുരുത്തി മൂന്നാമതായി
  • ട്രംപിന് പിന്നാലെ ഡോളറിനും പുല്ലുവില! റഷ്യയും ചൈനയും തമ്മിൽ ‘മച്ചാ-മച്ചാ’ ബന്ധം; പുതിയ ലോകം ഇവിടെ ഉദയം ചെയ്യുന്നു
  • എസ്‌സി‌ഒ ഉച്ചകോടിക്ക് ടിയാൻജിൻ തയ്യാറെടുക്കുമ്പോൾ; ചൈനയുടെ നീക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്ത്?
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് പിന്നാലെ ടിയാന്‍ജിനില്‍ ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും ; മോദി ചൈന സന്ദര്‍ശിക്കുന്നത് ഏഴു വര്‍ഷത്തിന് ശേഷം, അതീവപ്രധാന്യം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.