ജെറുസലേം: ഏതു കുതന്ത്രമുപയോഗിച്ചും ഗാസ സിറ്റി പിടിച്ചെടുക്കാനുളള തയാറെടുപ്പിൽ ഇസ്രയേൽ. ഇതിന്റെ ഭാഗമായി കരയുദ്ധം കനക്കുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഇന്നലെ മാത്രം ജീവൻ നഷ്ടപ്പെട്ടത് 22 കുട്ടികളടക്കം 62 പേരുടെയെന്ന് റിപ്പോർട്ട്. കൂടാതെ ഒരുലക്ഷത്തോളം പേർ ഇന്നലെ ഗാസയിൽ നിന്ന് പലായനം ചെയ്തു. അന്താരാഷ്ട്ര സമ്മർദങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ഇസ്രയേൽ ഗാസയിൽ അധിനിവേശം നടത്തുന്നത്. പ്രദേശത്ത് ഇന്റർനെറ്റ് സേവനവും ഏറെക്കുറെ പൂർണമായും വിച്ഛേദിച്ചു. കരയുദ്ധം ആരംഭിച്ചതോടെ ഗാസ സിറ്റിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് പറഞ്ഞു. […]