പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കെതിരായ മൊഴിമാറ്റി നാലു നിർണായക സാക്ഷികൾ. പ്രതിയായ ചെന്താമരയെ പേടിച്ചാണ് സാക്ഷികൾ മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപാതകത്തിന് ശേഷം ചെന്താമര കൊടുവാളുമായി നിൽക്കുന്നത് കണ്ടെന്ന് പറഞ്ഞ വീട്ടമ്മ പിന്നീട് താൻ ഒന്നും കണ്ടില്ലെന്ന് മൊഴിമാറ്റി. അതേസമയം ചെന്താമര സുധാകരനെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ആദ്യം പറഞ്ഞ നാട്ടുകാരനും മൊഴിയിൽ നിന്നും പിൻവാങ്ങി. കൂടാതെ കൊലപാതകം നടന്ന ദിവസം ചെന്താമര വീട്ടിൽ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി. സൈൻ […]