തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് വിദ്യാർഥിയുടെ വീട്ടുകാർ രംഗത്ത്. ഇതേ സ്കൂളിലെ ക്ലർക്ക് ഇന്നലെ കുട്ടിയോട് മോശമായി പെരുമാറിയെന്നും പ്രിൻസിപ്പൽ വിദ്യാർഥിയോട് രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടുവെന്നും കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് പ്ലസ് വൺ വിദ്യാർഥി ബെൻസൺ ഏബ്രഹാമിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. […]