തിരുവനന്തപുരം: അനന്തു കൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന പാതിവില തട്ടിപ്പ് കേസിൽ ഇഡി 12 ഇടങ്ങളിൽ പരിശോധന നടത്തുന്നു. ഇതിൽ സുപ്രാധാന പ്രതികളിലൊരാളെന്ന് സംശയിക്കുന്ന സായി ഗ്രാമം ആനന്ദകുമാറിന്റെ ശാസ്ത്രമംഗലത്തുള്ള വീട്ടിലും റെയ്ഡ് നടക്കുകയാണ്. രാവിലെ എട്ട് മണി മുതലാണ് തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. സംസ്ഥാനത്തെ പന്ത്രണ്ടിടങ്ങളിലായി ഇ ഡി റെയ്ഡ് നടക്കുകയാണ്. കൊച്ചിയിൽ ലാലി വിൻസെൻ്റിൻ്റെ വീട്ടിലും തിരുവനന്തപുരത്ത് ശാസ്തമംഗലത്തെ ആനന്ദകുമാറിന്റെ ഓഫീസിലും തോന്നക്കൽ സായീഗ്രാമത്തിലും പരിശോധന നടക്കുന്നുണ്ട്. അനന്തകൃഷ്ണൻ ഇടുക്കി കോളപ്രയിലെ ഓഫീസിലും ഇ.ഡി […]