ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണ മാസ്സ്’. നടന് സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന് ശിവപ്രസാദും ചേര്‍ന്നാണ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിഷു റിലീസായാണ് ‘മരണ മാസ്സ്’എത്തുക. ഒരു പോസ്റ്റാറിനൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ റിലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്.
ബേസില്‍, രാജേഷ് മാധവന്,സുരേഷ് കൃഷ്ണ, സിജു സണ്ണി, അനിഷ്മ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ആദ്യകാഴ്ചയില്‍ ഒരു കോമഡി ചിത്രം എന്ന് തോന്നിപ്പിക്കുന്ന പോസ്റ്ററിലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ബ്രില്യന്‍സും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. ബേസിലും സംഘവും നില്‍ക്കുന്നതിന് തൊട്ടുതാഴെയായി ഒരു മൃതദേഹം ഒളിപ്പിച്ചുവെച്ചിരിക്കുന്നതായി കാണാം. ഇതോടെ മരണമാസ്സ് വെറുമൊരു കോമഡി ചിത്രം മാത്രമാകില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം, റാഫേല്‍ പോഴോളിപറമ്പില്‍ എന്നിവരാണ് മരണമാസ്സിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോകുല്‍നാഥാണ്.
The post ടോവിനോ ഒരുക്കുന്ന ബേസില്‍ ജോസഫ് ചിത്രം; ‘മരണമാസ്സ്’ വിഷുവിന് എത്തും appeared first on Malayalam Express.