ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ ബസൂക്ക. ഈ വർഷം ഏപ്രിൽ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പോണി ടെയിൽ ലുക്കിൽ സ്റ്റൈലിഷായുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.
ചിത്രം റിലീസ് ചെയ്യുന്നതിന് ഇനി 30 ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.
The post പോണി ടെയിൽ ലുക്കിൽ സ്റ്റൈലിഷായി മമ്മൂട്ടി; വൈറലായി ബസൂക്കയുടെ പുതിയ പോസ്റ്റർ ! appeared first on Malayalam Express.