Friday, May 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഐപിഎല്‍ 2025: തുടക്കം റോയലായി… കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

by News Desk
March 23, 2025
in SPORTS
ഐപിഎല്‍-2025:-തുടക്കം-റോയലായി…-കൊല്‍ക്കത്ത-നൈറ്റ്-റൈഡേഴ്‌സിനെ-തകര്‍ത്ത്-റോയല്‍-ചലഞ്ചേഴ്‌സ്-ബെംഗളൂരു

ഐപിഎല്‍ 2025: തുടക്കം റോയലായി… കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

കൊല്‍ക്കത്ത: കാറ്റും കോളും ഒഴിഞ്ഞുനിന്ന കൊല്‍ക്കത്തയുടെ ആകാശത്തിന് കീഴേ 18-ാം ഐപിഎല്‍ സീസണിന് ഉജ്ജ്വല തുടക്കം. ഉദ്ഘാടന ചടങ്ങിന് പിന്നാലെ രാത്രി 7.30ന് തന്നെ ആദ്യ മത്സരം ആരംഭിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 18-ാം സീസണിന്റെ ആദ്യ മത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ 175 റണ്‍സ് വിജയലക്ഷ്യം 3.4 ഓവര്‍ ബാക്കി നില്‍ക്കെ ആര്‍സിബി മറികടന്നു.

ഫില്‍ സാള്‍ട്ട് മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ആര്‍സിബി ഓപ്പണര്‍മാര്‍ റണ്ണടിച്ച് കൂട്ടുകയായിരുന്നു ആദ്യ ഓവറുകളില്‍. പവര്‍പ്ലേയില്‍ 80 റണ്‍സാണ് ആര്‍സിബി നേടിയത്. 95 റണ്‍സാണ് ഫില്‍ സാള്‍ട്ട് – കോലി കൂട്ടുകെട്ട് നേടിയത്. 31 പന്തില്‍ 56 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ടിനെ വരുണ്‍ ചക്രവര്‍ത്തിയാണ് പുറത്താക്കിയത്.

ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ ദേവ്ദത്ത് പടിക്കലിനെ സുനില്‍ നരൈനും പുറത്താക്കി. തുടര്‍ന്ന് വിരാട് കോലിയും രജത് പടിദാറും ചേര്‍ന്ന് ആര്‍സിബിയെ മുന്നോട്ട് നയിച്ചു.

16 പന്തില്‍ 34 റണ്‍സ് നേടിയ രജത് പടിദാറിനെ നഷ്ടപ്പെടുമ്പോള്‍ കോലിയുമായി ചേര്‍ന്ന് ആര്‍സിബിക്കായി 44 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 16 പന്തില്‍ 34 റണ്‍സാണ് പടിദാര്‍ നേടിയത്.

തുടര്‍ന്ന് ലിയാം ലിവംഗ്സ്റ്റണ്‍ 5 പന്തില്‍ 15 റണ്‍സ് നേടിയപ്പോള്‍ ആര്‍സിബി 16.2 ഓവറില്‍ 177 റണ്‍സ് നേടി വിജയം കുറിച്ചു. കോലി 36 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു.

18-ാം സീസണിലെ ആദ്യ ടോസ് ആര്‍സിബിക്കായിരുന്നു. നായകന്‍ രജത്ത് പാട്ടീദാര്‍ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് വിട്ടു. എറിഞ്ഞുപിടിക്കാമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊല്‍ക്കത്ത നായകന്‍ അജിങ്ക്യ രഹാനെ കളം നിറഞ്ഞു. രഹാനെയുടെ അര്‍ദ്ധ സെഞ്ച്വറി മികവും(56) സുനില്‍ നരൈന്റെ(44) തട്ടുപൊളിപ്പന്‍ പ്രകടനവും തുണയായി. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. അംഗ്രിഷ് റഘുവന്‍ഷിയുടെ(30) പ്രകടനവും കൊല്‍ക്കത്ത ഇന്നിങ്‌സിന് വിലപ്പെട്ട സംഭാവനയായി.

200ന് മേല്‍ പോകുമായിരുന്ന കൊല്‍ക്കത്ത സ്‌കോര്‍ പിടിച്ചുനിര്‍ത്തിയത് ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിങ്ങാണ്. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഫോമിലായിരുന്ന രഹാനെയുടെയും അപകടകാരി റിങ്കു സിങ്ങിനെയും പുറത്താക്കിയത് ക്രുണാല്‍ പാണ്ഡ്യയാണ്.

 

ShareSendTweet

Related Posts

ടെസ്റ്റ്-ക്രിക്കറ്റില്‍-നിന്ന്-വിരമിക്കല്‍-പ്രഖ്യാപിച്ച്-രോഹിത്-ശര്‍മ
SPORTS

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ

May 7, 2025
മികച്ച-താരനിരയും-പുതുക്കിയ-റേസ്-മെഷീനുകളുമായി പെട്രോണാസ്-ടിവിഎസ്-റേസിങ്-ദേശീയ-ചാമ്പ്യന്‍ഷിപ്പിന്
SPORTS

മികച്ച താരനിരയും പുതുക്കിയ റേസ് മെഷീനുകളുമായി പെട്രോണാസ് ടിവിഎസ് റേസിങ് ദേശീയ ചാമ്പ്യന്‍ഷിപ്പിന്

May 3, 2025
സൂപ്പര്‍ബെറ്റ്-ബ്ലിറ്റ്സ്-ആന്‍റ്-റാപി‍ഡില്‍-മൂന്നാമനായി-പ്രജ്ഞാനന്ദ;-ഫിഡെ-സര്‍ക്യൂട്ട്-ലീഡര്‍-ബോര്‍ഡില്‍-പ്രജ്ഞാനന്ദയ്‌ക്ക്-ഒന്നാം-സ്ഥാനം
SPORTS

സൂപ്പര്‍ബെറ്റ് ബ്ലിറ്റ്സ് ആന്‍റ് റാപി‍ഡില്‍ മൂന്നാമനായി പ്രജ്ഞാനന്ദ; ഫിഡെ സര്‍ക്യൂട്ട് ലീഡര്‍ ബോര്‍ഡില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഒന്നാം സ്ഥാനം

May 2, 2025
ശ്രീശാന്തിനെ-മൂന്ന്-വര്‍ഷത്തേക്ക്-വിലക്കി-കേരള-ക്രിക്കറ്റ്-അസോസിയേഷന്‍,-സഞ്ജു-സാംസന്റെ-പിതാവിനെതിരെ-നഷ്ടപരിഹാര-കേസ്
SPORTS

ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍, സഞ്ജു സാംസന്റെ പിതാവിനെതിരെ നഷ്ടപരിഹാര കേസ്

May 2, 2025
അഭിനവ്-ബിന്ദ്രയുടെ-പരിശീലകനും-മുന്‍-ദേശീയ-ചാമ്പ്യനുമായ-ദ്രോണാചാര്യ-പ്രൊഫ.-സണ്ണി-തോമസ്-നിര്യാതനായി
SPORTS

അഭിനവ് ബിന്ദ്രയുടെ പരിശീലകനും മുന്‍ ദേശീയ ചാമ്പ്യനുമായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് നിര്യാതനായി

April 30, 2025
സൂപ്പര്‍ബെറ്റ്-റാപിഡില്‍-രണ്ട്-വീതം-വിജയങ്ങളോടെ-അരവിന്ദ്-ചിതംബരവും-പ്രജ്ഞാനന്ദയും-രണ്ടും-നാലും-സ്ഥാനങ്ങളില്‍;-വ്ളാഡിമിര്‍-ഫിഡോസീവ്-തന്നെ-മുന്നില്‍
SPORTS

സൂപ്പര്‍ബെറ്റ് റാപിഡില്‍ രണ്ട് വീതം വിജയങ്ങളോടെ അരവിന്ദ് ചിതംബരവും പ്രജ്ഞാനന്ദയും രണ്ടും നാലും സ്ഥാനങ്ങളില്‍; വ്ളാഡിമിര്‍ ഫിഡോസീവ് തന്നെ മുന്നില്‍

April 29, 2025
Next Post
ഓപ്പറേഷൻ-ഡി-ഹണ്ട്:-ഒരുമാസത്തിനിടെ-രജിസ്റ്റർ-ചെയ്തത്-7,038-കേസുകളും-7,307-അറസ്റ്റും,-461.523-കിലോഗ്രാം-കഞ്ചാവ്-ഉൾപ്പെടെ-നിരവധി-ലഹരി-വസ്തുക്കൾ-പിടിച്ചെടുത്തു

ഓപ്പറേഷൻ ഡി ഹണ്ട്: ഒരുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 7,038 കേസുകളും 7,307 അറസ്റ്റും, 461.523 കിലോഗ്രാം കഞ്ചാവ് ഉൾപ്പെടെ നിരവധി ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

 ഐപിഎല്‍-2025:-ഇരട്ടി-ആവേശം;-ഇന്ന്-രണ്ട്-പോരാട്ടങ്ങള്‍

 ഐപിഎല്‍ 2025: ഇരട്ടി ആവേശം; ഇന്ന് രണ്ട് പോരാട്ടങ്ങള്‍

ഇനി-66-റണ്‍സ്-മാത്രം;-രാജസ്ഥാന്-സഞ്ജുവക-ഒരു-റെക്കോഡ്

ഇനി 66 റണ്‍സ് മാത്രം; രാജസ്ഥാന് സഞ്ജുവക ഒരു റെക്കോഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 മെയ് 9: ഇന്നത്തെ രാശി ഫലം അറിയാം
  • ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റ് ഇന്ന് (മെയ്9 ന്) തുടക്കമാകും
  • 267-ാമത് പോപ്പായി കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ഇനി ലിയോ പതിനാലാമൻ മാർപ്പാപ്പ
  • പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ; പാക് പ്രധാനമന്ത്രിയുടെ വീടിന്റെ 20 കി.മീറ്ററിനരികെ സ്‌ഫോടനം
  • പാക്കിസ്ഥാന്‍ പൈലറ്റിനെ ഇന്ത്യ പിടികൂടിയതായി റിപ്പോര്‍ട്ട്

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.