കൊച്ചി: ഷൈന്‍ ടോം ചാക്കോ തമിഴ്നാട്ടിലെന്ന് വിവരം. ടവര്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നത് ഷൈന്‍ തമിഴ്നാട്ടിലാണ് എന്നാണ്. ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. പ്രതിയല്ലാത്തതിനാല്‍ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്. നടന് മടങ്ങിയെത്തുമ്പോള്‍ ചോദ്യം ചെയ്യാനാണ് നീക്കം. ഷൈനെ രക്ഷപ്പെടാന്‍ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സിനിമ സെറ്റില്‍ വെച്ച് നടന് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ ആരോപണത്തില്‍ വിന്‍സിയുടെ മൊഴിയെടുക്കാന്‍ കുടുംബത്തിന്റെ അനുമതി തേടി എക്സൈസ്. എന്നാല്‍ സിനിമയിലെ പരാതി സിനിമയില്‍ തീര്‍ക്കാമെന്നാണ് കുടുംബം നിലപാട് അറിയിച്ചിരിക്കുന്നത്. വിന്‍സിയുടെ അച്ഛനാണ് എക്സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്. നിയമനടപടികള്‍ക്ക് താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.
The post ഷൈന്‍ ടോം ചാക്കോ തമിഴ്നാട്ടിൽ; നിയമനടപടികള്‍ക്ക് താത്പര്യമില്ലെന്ന് വിൻ സി appeared first on Malayalam Express.