
കാഴ്ചകളുടെയും അനുഭവങ്ങളുടെയും പറുദീസയൊരുക്കി കാത്തിരിക്കുന്ന ദക്ഷിണേന്ത്യന്‍ നഗരമാണ് ചെന്നൈ. ചരിത്ര സ്മൃതികളാലും സാംസ്‌കാരിക മുദ്രകളാലും ഈ നഗരം സവിശേഷമാണ്. വൈവിധ്യമാര്‍ന്ന കലകളെ പരിപോഷിപ്പിക്കുന്ന സര്‍ഗാത്മകതയുടെ കരുത്തുറ്റ ഭൂമികയെന്ന രീതിയിലും ചെന്നൈ ആരെയും അതിശയിപ്പിക്കും. എന്തിനെല്ലാം പേരുകേട്ടതാണ് ചെന്നൈയെന്ന് അറിയാം, അതില്‍ 5 പ്രധാന കാര്യങ്ങള്‍ ഇവയാണ്.