ദുബായ്: യുഎഇയിലെമ്പാടും വ്യാപകമാക്കാന്‍ പോകുന്ന റോബോ ടാക്സി ദുബായില്‍ സര്‍വീസ് തുടങ്ങി. ജുമൈറ, ഉംസുഖീം എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോബോ ടാക്സി ഓടിത്തുടങ്ങിയത്. യാത്രക്കാര്‍ക്ക് ഊബര്‍ ആപ്പ് ഉപയോഗിച്ച് റോബോ ടാക്സി ബുക്ക് ചെയ്യാം. ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതിക വിദ്യയിലെ വിദഗ്ധരായ വിറൈഡ്, ഊബര്‍ ടെക്നോളജീസ് എന്നിവയുമായി സഹകരിച്ചാണ് ദുബായില്‍ റോബോ ടാക്സി പ്രവര്‍ത്തിക്കുന്നതെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അധികൃതര്‍ അറിയിച്ചു. അടുത്തവര്‍ഷം പൂര്‍ണ്ണമായും സ്വയംനിയന്ത്രിത വാഹനസംവിധാനത്തിലേക്ക് മാറുന്നതിന് മുന്നോടിയായാണ് റോബോ ടാക്സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ […]






