തിരുവനന്തപുരം: റെയിൽവേ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ പട്ടാമ്പി സ്വദേശി അരുണാണ് മരിച്ചത്. കുറാഞ്ചേരി പെട്രോൾ പമ്പിന് പിൻവശത്ത് റെയിൽവേ ട്രാക്കിലാണ് അരുണിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
റെയിൽവേ ട്രാക്കിന് അരികിലൂടെ നടന്നു പോകുമ്പോൾ ട്രെയിൻ തട്ടിയതാകാം എന്നാണ് നിഗമനം. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. വടക്കാഞ്ചേരി എസ്ഐ പി വി പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
The post റെയിൽവേ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; മരിച്ചത് പട്ടാമ്പി സ്വദേശി appeared first on Express Kerala.