കീവ്: സമാധാന ചർച്ചകൾ ഒരു വശത്തു നടക്കുന്നതിനിടെ യുക്രൈയിനിൽ മണിക്കൂറുകൾക്കിടെയിൽ ശക്തമായ ആക്രമണം നടത്തി റഷ്യ. റഷ്യ നടത്തിയത് 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമെന്ന് യുക്രൈൻ അറിയിച്ചു. പടിഞ്ഞാറൻ നഗരമായ ലിവിവിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രാൻസ്കാർപാത്തിയയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ആക്രമണത്തിൽ 15 പേർക്ക് പരുക്കേറ്റെന്നും റിപ്പോർട്ടുണ്ട്. അതേസമയം അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് റഷ്യയുടെ പ്രകോപനം. യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങൾക്ക് തിരിച്ചടിയാണ് റഷ്യയുടെ നീക്കമെന്ന് യുക്രൈൻ വിദേശകാര്യ […]