ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഇന്ത്യയ്ക്ക് തീരുവ ഭീഷണി ഉയർത്തുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മോദിയെ ഫോണിൽ വിളിച്ചുവെന്ന് റിപ്പോർട്ട്. ട്രംപ് നാല് തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും കോളുകൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകിയില്ലെന്ന് ജർമ്മൻ പത്രം ഫ്രാങ്ക്ഫർട്ടർ ആൽഗമൈനെ സെയ്തൂങ് (എഫ്എസെഡ്) അവകാശപ്പെട്ടു. അതുപോലെ വ്യാപാര സംഘർഷങ്ങളിൽ ട്രംപിന്റെ തന്ത്രങ്ങളായ പരാതികൾ, ഭീഷണികൾ, സമ്മർദ്ദം എന്നിവ മറ്റ് പല രാജ്യങ്ങളിലും പയറ്റിത്തെളിഞ്ഞെങ്കിലും ഇന്ത്യയുടെ കാര്യത്തിൽ ഫലിക്കുന്നില്ലെന്നും ഇന്ത്യ- യുഎസ് താരിഫ് […]