ആലപ്പുഴ: കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് 15 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. 15 ബാറ്റുകളിലായാണ് കഞ്ചാവ് കുത്തിനിറച്ചുവച്ചിരുന്നത്. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശിയായ റബീഹുൾ ഹക്ക് എന്നയാളാണ് അറസ്റ്റിലായത്. വിവേക് എക്‌സ്പ്രസിലാണ് കഞ്ചാവ് നിറച്ച ബാറ്റുകളുമായി ഇയാൾ ചെങ്ങന്നൂരിൽ എത്തിയത്. അന്യസംസ്ഥാനങ്ങളിൽനിന്നും കളിപ്പാട്ടം വിൽപനയ്ക്കായി എത്തുന്നയാൾ എന്ന തരത്തിലാണ് ഇയാൾ പോലീസിനോട് സംസാരിച്ചത്. എന്നാൽ ഇയാളുടെ പക്കൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ബാറ്റുകളുടെ […]