ഡൽഹി: സൊമാറ്റോ വഴി ഓർഡർ ചെയ്ത സാൻവിച്ചിൽ ഒന്നിൽ നിന്നും പ്ലാസ്റ്റിക് ഡിസ്പോസിബിൾ ഗ്ലൗസ് കണ്ടെത്തിയെന്ന പരാതിയുമായി യുവാവ്. സാലഡ് ഡേയ്‌സ് എന്ന സ്ഥാപനത്തിൽ നിന്നും ഓർഡർ ചെയ്ത രണ്ട് സാൻവിച്ചിൽ ഒന്നിലാണ് പ്ലാസ്റ്റിക് കയ്യുറ കണ്ടെത്തിയത്. നോയിഡ സ്വദേശിയായ സതീഷ് സാരവാഗിയാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതിയുമായി രംഗത്തെത്തിയത്. വിഷയം ട്വിറ്ററിലൂടെ പങ്കുവെച്ച യുവാവിനോട് ഇത് ഞെട്ടിക്കുന്ന സംഭവമാണെന്നും റെസ്റ്റോറൻ്റ് പങ്കാളിയുമായി ബന്ധപ്പെട്ട ശേഷം മറുപടി നൽകാമെന്നുമാണ് സൊമാറ്റോ പ്രതികരിച്ചത്. വിഷയം അതീവ ഗൗരവമാണെന്നും അന്വേഷണം നടത്തുമെന്നുമാണ് സൊമാറ്റോ അധികൃതർ അറിയിച്ചിരിക്കുന്നത്.
The post ഓഡർ ചെയ്ത സാൻവിച്ചിൽ ഒന്നിൽ നിന്നും കിട്ടിയത് പ്ലാസ്റ്റിക് കയ്യുറ; പരാതിയോട് പ്രതികരിച്ച് സൊമാറ്റോ appeared first on Express Kerala.