പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയവരെ എം.എൽ.എ സ്ഥാനത്ത് ഇരുത്തുന്നത് ശരിയല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നും ഖുശ്ബു പറഞ്ഞു. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് കൊണ്ട് മാത്രമായില്ലെന്നും എം.എൽ.എ സ്ഥാനം ഒഴിയുകയാണ് വേണ്ടതെന്നും ഖുശ്ബു ആവശ്യപ്പെട്ടു.
പാലക്കാട് ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖുശ്ബു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പി ജയിക്കുമെന്നും അതുകൊണ്ടാണ് കോൺഗ്രസ് രാഹുലിനെ രാജിവെപ്പിക്കാത്തതെന്നും ഖുശ്ബു പറഞ്ഞു.
ALSO READ : നടി ദുർഗ കൃഷ്ണയുടെ നിറവയറിൽ ചുംബിച്ച് അർജുൻ
പരിപാടിയിൽ രാഹുൽ ഗാന്ധിയേയും ഖുശ്ബു കടന്നാക്രമിച്ചു. ‘രാഹുല്‍ ഗാന്ധി കേള്‍ക്കാനായി പറയുകയാണ്. താങ്കളും രാഹുല്‍, ഇവിടെയുള്ളതും രാഹുല്‍. ഡല്‍ഹിയില്‍ ഇരിക്കുന്ന രാഹുല്‍ ഒരു ജോലിയും ചെയ്യുന്നില്ല. ഇവിടെയുള്ള രാഹുലാണെങ്കില്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു. രണ്ടു രാഹുല്‍മാരോടും ചോദിക്കുകയാണ്. മനസാക്ഷിയുണ്ടോ? ഡല്‍ഹിയില്‍ ഇരിക്കുന്ന രാഹുല്‍ പറയുന്നത് താന്‍ ശിവഭക്തനെന്നാണ്. എപ്പോഴാണ് ശിവഭക്തി വരുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോഴാണ് അത്തരത്തില്‍ ശിവഭക്തി വരുന്നത്. ഡല്‍ഹിയിലെ രാഹുലിനും ഇവിടത്തെ രാഹുലിനും എന്ത് വ്യത്യാസമാണുള്ളതെന്ന് എനിക്കറിയില്ല. പവര്‍ കൈയില്‍ വരുമ്പോള്‍ ആരെയും കൈപ്പിടിയില്‍ ഒതുക്കാം എന്നാണ് കരുതുന്നത്’, ഖുശ്ബു പറഞ്ഞു.
The post പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് കൊണ്ട് മാത്രമായില്ല; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു appeared first on Express Kerala.