Saturday, August 30, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഒരുകിലോ പനങ്കുരുവിന്റെ വിലകേട്ട് ഞെട്ടരുത്..

by News Desk
August 28, 2025
in INDIA
ഒരുകിലോ-പനങ്കുരുവിന്റെ-വിലകേട്ട്-ഞെട്ടരുത്.

ഒരുകിലോ പനങ്കുരുവിന്റെ വിലകേട്ട് ഞെട്ടരുത്..

ചെറുതോണി: ആർക്കും യാതൊരു ഉപയോ​ഗവുമില്ലാതെ പറമ്പിൽ പൊഴിഞ്ഞുവീണിരുന്ന പനങ്കുരു ഇപ്പോൾ വിഐപിയാണ്. വലിയ വിലയാണ് പനങ്കുരുവിന് ഇപ്പോൾ ലഭിക്കുന്നത്. ഉത്തരേന്ത്യയിൽ തമ്പാക്ക്, സുഗന്ധ മുറുക്കാൻ തുടങ്ങിയയുടെ നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവാണ് പനങ്കുരു. ഇപ്പോൾ പനങ്കുരു കേരളത്തിൽ നിന്നും നല്ല വിലയിലെടുത്താണ് ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നത്.

നല്ലവില എന്നുപറഞ്ഞാൽ എന്തു വിലവരും? ഒരു കിലോ തൊലികളഞ്ഞ് പരിപ്പാക്കിയ പനങ്കുരുവിന് 45 മുതൽ 60 രൂപ വരെ ലഭിക്കുമത്രെ. പച്ചക്കുരുവിന് കിലോയ്ക്ക് 12 മുതൽ 15 രൂപ വരെ നൽകി എടുക്കാനും ആളുകളുണ്ട്. പരിപ്പാക്കിയ പനങ്കുരുവിന് വില ഇത്രയും കൂടാൻ കാരണമുണ്ട്. ഇത് പരിപ്പാക്കുന്നതിന് പിന്നിലെ അധ്വാനം തന്നെയാണ് ആ കാരണം.

ALSO READ: തകർക്കാൻ നോക്കേണ്ട, ഇത് ഇന്ത്യയാണ്: കയറ്റുമതിക്കാർക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ

എന്നാൽ നല്ല വില ലഭിക്കുമെങ്കിലും പനങ്കുരുവിന്റെ വിളവെടുപ്പ് കഠിനമാണ്. ഉയരം കൂടുതലുള്ള പനയിൽ കയറുന്നതിനു വിദഗ്ധ തൊഴിലാളികൾ തന്നെ വേണം. മുകളിൽ കയറി വെട്ടി എടുക്കുന്ന പനങ്കുല കയറിൽ കെട്ടിയാണ് താഴേക്ക് ഇറക്കുന്നത്. പിന്നീട് ഇതിന്റെ വള്ളികൾ കായോടൊപ്പം മുറിച്ചെടുത്ത് പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ഒരാഴ്ചയോളം സൂക്ഷിച്ചാൽ പുറംതൊലി അഴുകിത്തുടങ്ങും.

തുടർന്ന് വള്ളികളിൽനിന്ന് കായ് വേർപെടുത്തി കൂട്ടിയിട്ടു ജീപ്പോ, ഭാരവാഹനങ്ങളോ കയറ്റി തൊലി നീക്കം ചെയ്യും. ശേഷം വെള്ളത്തിൽ കഴുകി വാരിയാണു പനംപരിപ്പ് വിൽപനയ്ക്കായി തയാറാക്കുന്നത്. പനങ്കുല വെട്ടിയെടുക്കുമ്പോൾ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതിനാൽ സാധാരണ തൊഴിലാളികൾ ഇതിനു മെനക്കെടാറില്ല. കച്ചവടക്കാർ എത്തി നേരിട്ടെടുക്കുമായിരുന്നു. ശരാശരി 250 മുതൽ 400 കിലോ തൂക്കമാണ് പനങ്കുലയ്ക്കുള്ളത്.

ALSO READ: ഉയരങ്ങളിലേക്ക്: സ്വർണവിലയിൽ വർധനവ്

ഇപ്പോഴാണ് പനങ്കുരുവിന്റെ സീസൺ. ആർക്കും വേണ്ടാതെ കൃഷിയിടത്തിൽ വീണു നശിച്ചിരുന്ന പനങ്കുരുവിനു കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളിൽ കച്ചവടത്തിന് ഒട്ടേറെ പേരുണ്ട്. ഈ വർഷം 700 കിലോ തൂക്കമുള്ള പനങ്കുല വരെ ലഭിച്ചവരുണ്ട്. ഹൈറേഞ്ചിൽനിന്നു സംഭരിക്കുന്ന പനങ്കുരു ഉത്തരേന്ത്യയിലേക്കാണ് കയറ്റി അയയ്ക്കുന്നത്. അതേസമയം, പനങ്കുരുവിന്റെ ഉപയോഗം വർധിച്ചതോടെ അടയ്ക്കാ കർഷകർക്ക് കഷ്ടകാലമാണ്. പനങ്കുരുവിന് ഡിമാൻഡ് വർധിച്ചതാണ് അടയ്ക്ക വിലയിടിയാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

The post ഒരുകിലോ പനങ്കുരുവിന്റെ വിലകേട്ട് ഞെട്ടരുത്.. appeared first on Express Kerala.

ShareSendTweet

Related Posts

ട്രംപിന്-പിന്നാലെ-ഡോളറിനും-പുല്ലുവില!-റഷ്യയും-ചൈനയും-തമ്മിൽ-‘മച്ചാ-മച്ചാ’-ബന്ധം;-പുതിയ-ലോകം-ഇവിടെ-ഉദയം-ചെയ്യുന്നു
INDIA

ട്രംപിന് പിന്നാലെ ഡോളറിനും പുല്ലുവില! റഷ്യയും ചൈനയും തമ്മിൽ ‘മച്ചാ-മച്ചാ’ ബന്ധം; പുതിയ ലോകം ഇവിടെ ഉദയം ചെയ്യുന്നു

August 30, 2025
എസ്‌സി‌ഒ-ഉച്ചകോടിക്ക്-ടിയാൻജിൻ-തയ്യാറെടുക്കുമ്പോൾ;-ചൈനയുടെ-നീക്കത്തിന്-പിന്നിൽ-ഒളിഞ്ഞിരിക്കുന്നതെന്ത്?
INDIA

എസ്‌സി‌ഒ ഉച്ചകോടിക്ക് ടിയാൻജിൻ തയ്യാറെടുക്കുമ്പോൾ; ചൈനയുടെ നീക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്ത്?

August 30, 2025
വ്യാജ-തിരിച്ചറിയൽ-കാർഡ്-കേസ്;-രാഹുൽ-ചോദ്യം-ചെയ്യലിന്-ഹാജരാകില്ല
INDIA

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല

August 30, 2025
പല്ല്-തേയ്ക്കുന്നതിലെ-ഏറ്റവും-പ്രധാനപ്പെട്ട-കാര്യങ്ങളിലൊന്ന്-നമ്മൾ-പലപ്പോഴും-മറന്നുപോകും!-ശ്രദ്ധിക്കുക
INDIA

പല്ല് തേയ്ക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് നമ്മൾ പലപ്പോഴും മറന്നുപോകും! ശ്രദ്ധിക്കുക

August 30, 2025
അസമിൽ-ജയിൽ-ചാടി-രക്ഷപ്പെട്ട-പോക്സോ-കേസ്-പ്രതികൾ-അറസ്റ്റിൽ;-പിടിയിലായത്-കർണാടകയിലെ-ചിക്കമം​ഗളൂരുവിൽ-നിന്ന്
INDIA

അസമിൽ ജയിൽ ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതികൾ അറസ്റ്റിൽ; പിടിയിലായത് കർണാടകയിലെ ചിക്കമം​ഗളൂരുവിൽ നിന്ന്

August 29, 2025
ഓണാഘോഷത്തിനിടെ-മദ്യപിച്ച്-പ്ലസ്ടു-വിദ്യാർത്ഥികൾ;-ആശുപത്രിയിൽ-പ്രവേശിപ്പിച്ചു
INDIA

ഓണാഘോഷത്തിനിടെ മദ്യപിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

August 29, 2025
Next Post
ഓഡർ-ചെയ്ത-സാൻവിച്ചിൽ-ഒന്നിൽ-നിന്നും-കിട്ടിയത്-പ്ലാസ്റ്റിക്-കയ്യുറ;-പരാതിയോട്-പ്രതികരിച്ച്-സൊമാറ്റോ

ഓഡർ ചെയ്ത സാൻവിച്ചിൽ ഒന്നിൽ നിന്നും കിട്ടിയത് പ്ലാസ്റ്റിക് കയ്യുറ; പരാതിയോട് പ്രതികരിച്ച് സൊമാറ്റോ

ഇന്നത്തെ-രാശിഫലം:-2025-ആഗസ്റ്റ്-29-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 29 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഇന്ത്യ-കാനഡ-ബന്ധം-മെച്ചപ്പെടുന്നു!!-9-മാസങ്ങൾക്കു-ശേഷം-ഇന്ത്യയുടെ-സ്ഥാനപതിയെ-നിയമിച്ചു,-ദിനേഷ്-കെ-പട്നായിക്-കാനഡയിലെ-ഇന്ത്യൻ-ഹൈക്കമ്മീഷണറായി-ചുമതലയേൽക്കും

ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്നു!! 9 മാസങ്ങൾക്കു ശേഷം ഇന്ത്യയുടെ സ്ഥാനപതിയെ നിയമിച്ചു, ദിനേഷ് കെ പട്നായിക് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേൽക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എതിര്‍ഭാഗത്തും സമാന ആരോപണങ്ങള്‍ നേരിടുന്നവരുണ്ടല്ലോ; അവര്‍ക്കില്ലാത്ത എന്തു പ്രശ്‌നമാണ് രാഹുലിനുള്ളത് ; എല്ലാവര്‍ക്കും തുല്യനീതിവേണം, പൂര്‍ണ്ണ പിന്തുണയുമായി അടൂര്‍ പ്രകാശ് എംപി
  • നെഹ്‌റുട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാക്കന്മാരായി ; ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പിന്നിലാക്കി ; കഴിഞ്ഞ ചാംപ്യന്‍ പള്ളാത്തുരുത്തി മൂന്നാമതായി
  • ട്രംപിന് പിന്നാലെ ഡോളറിനും പുല്ലുവില! റഷ്യയും ചൈനയും തമ്മിൽ ‘മച്ചാ-മച്ചാ’ ബന്ധം; പുതിയ ലോകം ഇവിടെ ഉദയം ചെയ്യുന്നു
  • എസ്‌സി‌ഒ ഉച്ചകോടിക്ക് ടിയാൻജിൻ തയ്യാറെടുക്കുമ്പോൾ; ചൈനയുടെ നീക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്ത്?
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് പിന്നാലെ ടിയാന്‍ജിനില്‍ ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും ; മോദി ചൈന സന്ദര്‍ശിക്കുന്നത് ഏഴു വര്‍ഷത്തിന് ശേഷം, അതീവപ്രധാന്യം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.